ദുബൈ: ഇന്ത്യൻ സൂപ്പർ ലീഗിെൻറ എട്ടാം സീസൺ കഴിഞ്ഞദിവസം കൊടിയേറിയപ്പോൾ ടീമിന് പിന്തുണയുമായി ദുബൈയിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട സജീവമായി. 'വാച്ച് വിത്ത് മഞ്ഞപ്പട'എന്ന തലക്കെട്ടിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ സംഘടിപ്പിച്ച് ലോകമെമ്പാടും 47 വേദികളിൽ വമ്പൻ സ്ക്രീനിങ്ങുകളാണ് ഇന്ത്യയിലും പുറംരാജ്യങ്ങളിലുമായി മഞ്ഞപ്പട സംഘടിപ്പിക്കുന്നത്. കാമ്പയിനിെൻറ ഭാഗമായി യു.എ.ഇ മഞ്ഞപ്പട, വിങ് അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് ദുബൈ ബിസിനസ് ബേ ഹോട്ടൽ പാർക്ക് റേജസിൽ മെഗാ സ്ക്രീനിങ് സംഘടിപ്പിച്ചു. 120 ൽ അധികം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ അൽ ഹിലാൽ എഫ്.സി കോച്ച് ജിഷാർ ഷിബു മുഖ്യാതിഥിയായി സംബന്ധിച്ചു. വാദ്യമേളങ്ങളോടെയും ഹർഷാരവങ്ങളോടെയുമാണ് ബ്ലാസ്റ്റേഴ്സിെൻറ ആദ്യ മത്സരത്തെ മഞ്ഞപ്പട ആരാധകർ വരവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.