ഷാര്‍ജ: കേരള-ഗള്‍ഫ് കപ്പല്‍ സര്‍വിസ് യാഥാര്‍ഥ്യമാകുന്നുവെന്ന വാര്‍ത്തകള്‍ ‘ഇലക്ഷന് സ്റ്റണ്ട്’ ആയി പരിണമിക്കരുതെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര. അവശ്യസമയങ്ങളിൽ കുറഞ്ഞ നിരക്കില്‍ നാട്ടില്‍ പോയി വരണമെന്നത് ഓരോ പ്രവാസിയുടെയും സ്വപ്നമാണ്.
എന്നാല്‍, വിമാന ടിക്കറ്റ് നിരക്ക് തീരുമാനിക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കിയതോടെ പ്രതിസന്ധിയിലായത് പ്രവാസികളാണ്. ഒരു ഇടവേളക്കുശേഷം ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് കേരള-ഗള്‍ഫ് കപ്പല്‍ സര്‍വിസ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരേ മനസ്സോടെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രവാസി മലയാളികള്‍ക്ക് സഹായകമാകുന്ന കേരള-ഗള്‍ഫ് കപ്പല്‍ സര്‍വിസ് സാധ്യമാകൂ. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വെറും പരസ്യ പ്രചാരണമാക്കാതെ വിഷയത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഗൗരവത്തിലെടുക്കണമെന്നും കപ്പല്‍ സര്‍വിസ് വേഗത്തില്‍ തുടങ്ങണമെന്നും നിസാര്‍ തളങ്കര ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.