ദുബൈ: പൊതുജനത്തെ ഭയക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി സി.എം. നൗഷാദ് പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ ഉയർന്നപ്പോൾ, സ്വന്തം സുരക്ഷ കൂട്ടി പ്രതികരിച്ച കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിപദം രാജിവെച്ച് സുതാര്യമായ അന്വേഷണത്തെ നേരിടാൻ പിണറായി വിജയൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻകാസ് ദുബൈ മണലൂർ നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻകാസ് ദുബൈ മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് തസ്ലിം കരീം അധ്യക്ഷത വഹിച്ചു. ഇൻകാസ് തൃശൂർ ജില്ല പ്രസിഡന്റ് ബി. പവിത്രൻ അഞ്ചങ്ങാടി, ടോജി മുല്ലശ്ശേരി, ഖാലിദ് തൊയ്ക്കാവ്, ബദറുദ്ദീൻ കെട്ടുങ്ങൽ, റാഫി കോമളത്ത്, ഹാരിസ് വാടാനപ്പള്ളി, റിയാസ് ചെന്ത്രാപ്പിന്നി, സക്കീർ പാമ്പ്ര, സലാം വാടാനപ്പള്ളി, സഗീർ വാടാനപ്പള്ളി, ഉദയ് വാടാനപ്പള്ളി, സുലൈമാൻ കറുത്തക്ക, ഫിറോസ് മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി രാജാറാം മോഹൻ സ്വാഗതവും നജീബ് ജലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.