ദുബൈ: കേരള ലിങ്ക്ഡ് ഇൻ കമ്യൂണിറ്റി അംഗങ്ങൾ ദുബൈയിൽ സംഗമം സംഘടിപ്പിച്ചു. ഹാരിസ് ആൻഡ് കോ അക്കാദമിയിൽ നടന്ന സംഗമത്തിൽ 80ലധികം പേർ പങ്കെടുത്തു. വീണ കുന്നപ്പള്ളി, ജയ രവി, നിഹാദ് കാസിം, ഹാരിസ് അബൂബക്കർ, സുലൈമാൻ കണ്ണൂർ എന്നിവർ വിവിധ വിഷയങ്ങളിലുള്ള ചർച്ചകൾക്ക് നേതൃത്വം നൽകി.
ലിങ്ക്ഡ് ഇൻ സ്പേസിൽ എന്ത് കൊണ്ട് മലയാളം സംസാരിച്ചു കൂട എന്ന ചർച്ചയിൽനിന്നാണ് മലയാളി പ്രഫഷനലുകൾക്ക് മാത്രമായി ഒരു കമ്യൂണിറ്റി എന്ന ആശയം രൂപപ്പെട്ടതെന്ന് സ്ഥാപകൻ അർഷദ് ഖാദർ അഭിപ്രായപ്പെട്ടു.
കമ്യൂണിറ്റി ആരംഭിച്ച് രണ്ടു മാസം തികയുമ്പോൾതന്നെ ദുബൈ ഓഫ്ലൈൻ സംഗമം, ആറിലധികം ഓൺലൈൻ വർക്ക്ഷോപ്പുകൾ, 2000ൽ അധികം അംഗങ്ങൾ എന്നിവരെ അണിചേർക്കാൻ കഴിഞ്ഞതായുംഅദ്ദേഹം പറഞ്ഞു. കൂടാതെ അടുത്ത യോഗം കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.