ദുബൈ: വ്യായാമത്തിനായും വിനോദത്തിനായും സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഏറെയുള്ള നാടാണ് യു.എ.ഇ. കിലോമീറ്ററുകൾ നീളുന്ന സൈക്കിൾ ട്രാക്കുകളുൾപ്പെടെ ഒേട്ടറെ സൗകര്യങ്ങളാണ് ദുബൈയിലും മറ്റ് എമിറേറ്റുകളിലും സൈക്കിൾ സവാരിക്കാർക്കായി ഒരുക്കിയിരിക്കുന്നത്. അതുക്കും മേലെ ദുബൈ സൈക്ലിങ് എന്നൊരു സുന്ദര ആപ്പിലൂടെ സൈക്കിൾ സവാരിക്കാർക്ക് കൂട്ടുചേരുവാനും മാർഗനിർദേശങ്ങൾ നൽകുവാനുമെല്ലാം അവസരമൊരുക്കുകയാണ് ദുബൈ സ്പോർട്സ് കൗൺസിൽ. സൈക്കിൾ സഞ്ചാരവും വ്യായാമവും കൂടുതൽ ആഹ്ലാദകരമാക്കുകയാണ് സ്പോർട്സ് കൗൺസിൽ ഒരുക്കിയിരിക്കുന്ന ദുബൈ സൈക്ലിങ് ആപ്.
ആപ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ദുബൈ സൈക്ലിങ് ആപ്പിൽ ദുബൈയിലെ സൈക്കിൾ ട്രാക്കുകൾ സംബന്ധിച്ച വിവരങ്ങെളല്ലാം സൂക്ഷ്മമായുണ്ട്. സൈക്കിൾ ഒാടിക്കാനിറങ്ങും മുമ്പ് അതിൽ കൊടുത്തിരിക്കുന്ന ടിപ്പുകളും നിർദേശങ്ങളും വായിച്ചു മനസ്സിലാക്കിയാൽ അപകടങ്ങളും നിയമലംഘനങ്ങളും പൂർണമായി ഒഴിവാക്കാനാവും. നിശ്ചിത ലക്ഷ്യം സെറ്റ് ചെയ്ത് സൈക്കിളോടിക്കുന്നവർക്ക് വഴി പറഞ്ഞുതരാനും സമയവും വേഗതയും വിലയിരുത്തി അറിയിക്കാനും ആപ് സഹായിക്കും. ഒാരോ ദിവസത്തെയും നിങ്ങളുടെ സൈക്കിളിങ് ആക്ടിവിറ്റികളും ഇതിൽ രേഖപ്പെടുത്താനാവും.
സ്മാർട്വാച്ചുകളുമായും സമൂഹ മാധ്യമങ്ങളുമായും ഇവയെ കണക്ട് ചെയ്യാം. സൈക്കിളിങ് തൽപരരെ കോർത്തിണക്കാനുള്ള കണ്ണി കൂടിയാണ് ദുബൈ സൈക്ലിങ്. കേരള റൈഡേഴ്സ് ഉൾപ്പെടെ പത്തിലേറെ ക്ലബുകളാണ് ആപ്പിൽ കൂട്ടുകൂടുന്നത്. ഒൗട്ട്ഡോർ സൈക്കിളിങ്ങിനു പുറമെ ഇൻഡോർ സൈക്ലിങ് പരിശീലനത്തിനും ഗെയ്മിങ്ങിനും ഇത് ഉപകാരപ്രദമാണെന്ന് ഡി.എസ്.സിക്കുവേണ്ടി ആപ് തയാറാക്കിയ ബ്ലൂ കാസ്റ്റ് ടെക്നോളജീസ് േപ്രാജക്ട് ലീഡ് കെ. ഉമ്മർ ഇർഷാദ് പറഞ്ഞു. ഇതിനകം മൂവായിരത്തിലേറെ പേരാണ് ആപ് ഡൗൺലോഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.