അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ ‘ഓണാഘോഷം-2023’ സംഘടിപ്പിച്ചു. സെന്റര്‍ വനിത വിഭാഗം സംഘടിപ്പിച്ച യു.എ.ഇതല പൂക്കള മത്സരം ശ്രദ്ധേയമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയ മത്സരത്തില്‍ 12 ടീമുകള്‍ മാറ്റുരച്ചു. കുട്ടികളുടെ വിഭാഗത്തില്‍ ഐഷ മര്‍വ, മെഹാന, മെഹ്ഫിന് എന്നിവരടങ്ങിയ ടീം സമ്മാനത്തിന് അര്‍ഹരായി.
മുതിര്‍ന്നവരുടെ വിഭാഗത്തില്‍ ബിന്നി ടോം, തേജസ്വിനി പ്രഭാകരന്, അബ്ദുല്‍ കലാം എന്നിവരടങ്ങിയ ടീമിന് ഒന്നാം സ്ഥാനവും ശ്രീജ വര്‍ഗീസ്, ലിഖിത അബ്ദു, രവീണ ആചാര്യ എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും മണികണ്ഠന്, ജിഷ ഗഫൂര്‍, സുമ വിപിന്‍ എന്നിവരടങ്ങിയ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.
ഉറിയടി, കസേരകളി, ബണ്‍ ഈറ്റിങ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെയും പുലിയും വേട്ടക്കാരന് കളിയുടെയും അകമ്പടിയോടെ മുത്തുക്കുടകളേന്തിയ കുട്ടികളും വനിതകളും പുരുഷന്മാരും മാവേലി എഴുന്നള്ളത്തില്‍ പങ്കാളികളായി. വനിതകളുടെയും കൊച്ചുകുട്ടികളുടെയും തിരുവാതിര, വനിതകളും പുരുഷന്മാരും അവതരിപ്പിച്ച കൈകൊട്ടിക്കളി, ഗാനങ്ങള്‍, നൃത്തങ്ങള്‍ തുടങ്ങിയവയും അരങ്ങേറി.
സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന് കുട്ടി, ജനറല്‍ സെക്രട്ടറി കെ. സത്യന്, സൂരജ് പ്രഭാകര്‍, മിഥുന്, ഉല്‍കര്‍ഷ് എന്നിവർ സംസാരിച്ചു. അനീഷ ഷഹീര്‍ അവതാരകയായി. സെന്റര്‍ വൈസ് പ്രസിഡന്റ് റോയ് ഐ. വര്‍ഗീസ്, ട്രഷറര്‍ ഷബിന് പ്രേമരാജന്‍, കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കര്‍, അസി. കലാവിഭാഗം സെക്രട്ടറി ബാദുഷ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂര്‍, അസിസ്റ്റന്റ് കായിക വിഭാഗം സെക്രട്ടറി പി.വി. സുഭാഷ്, വനിത വിഭാഗം കണ്‍വീനര്‍ പ്രീത നാരായണന്, ജോ. കണ്‍വീനര്‍മാരായ ചിത്ര ശ്രീവത്സന്‍, ഷെല്‍മ സുരേഷ്, വളണ്ടിയര്‍ ക്യാപ്റ്റന്‍ അരുൺ കൃഷ്ണന്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, വനിത വിഭാഗം പ്രവര്‍ത്തകര്‍ എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.