കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച ‘വേ​ന​ല്‍ത്തു​മ്പി​ക​ള്‍’​ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

കേരള സോഷ്യല്‍ സെന്‍റര്‍ ‘വേനല്‍ത്തുമ്പികള്‍’ സമാപിച്ചു

അബൂദബി: കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഒരുമാസക്കാലം നീണ്ട വേനലവധി ക്യാമ്പ് ‘വേനല്‍ത്തുമ്പികള്‍’ സമാപിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എ.കെ. ബീരാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടര്‍ നികേഷ് വലിയ വളപ്പില്‍ അവലോകനം നടത്തി. അധ്യാപകരായ മുരളി കോട്ടക്കല്‍, ശ്രീജിത്ത് കാഞ്ഞിലശ്ശേരി, ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ അനുഭവം പങ്കുവെച്ചു.

അബൂദബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജോണ്‍ പി. വര്‍ഗീസ്, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, അബൂദബി മലയാളി സമാജം ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, അഹല്യ ഗ്രൂപ് ഓഫ് ഫാര്‍മസി മാനേജര്‍ അച്യുത് വേണുഗോപാല്‍, എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ഓപറേഷന്‍ ഡയറക്ടര്‍ ലോണ ബിന്നര്‍, ലൈഫ് ഫാര്‍മസി മാനേജര്‍ അബ്ദുറഹ്‌മാന്‍, കേരള സോഷ്യല്‍ സെന്‍റര്‍ ഫിനാന്‍സ് കമ്മിറ്റി ആക്ടിങ് കണ്‍വീനര്‍ എം.വി. മോഹനന്‍, കേരള സോഷ്യല്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റും ബാലവേദി രക്ഷാധികാരിയുമായ റോയ് ഐ. വര്‍ഗീസ്, സെന്‍റര്‍ വനിത വിഭാഗം കണ്‍വീനര്‍ പ്രീത നാരായണന്‍, ബാലവേദി പ്രസിഡന്‍റ് അദീന ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

ശക്തി തിയറ്റേഴ്‌സ് പ്രസിഡന്‍റ് ടി.കെ. മനോജ്, ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, സെന്‍റര്‍ ജനറല്‍ സെക്രട്ടറി കെ. സത്യന്‍, അസി. ക്യാമ്പ് ഡയറക്ടര്‍ അഞ്ജലി ജസ്റ്റിന്‍ സംസാരിച്ചു. ചടങ്ങില്‍ സെന്‍ററിന്‍റെ വെബ്സൈറ്റായ www.kscabudhabi.comന്‍റെ റീലോഞ്ചിങ്ങും നടന്നു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Tags:    
News Summary - Kerala Social Center has concluded 'Venalthumpikal'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.