അബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ വനിത വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ വനിത ദിനം ആചരിച്ചു. 'ആരോഗ്യകരമായ ഭക്ഷണ ശീലം' വിഷയത്തില്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാറില്‍ അബൂദബി എല്‍.എല്‍.എച്ച് ഹോസ്പിറ്റലിലെ ഡോ. ഹസീന ജാസ്മിന്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. 2022ലെ വിമൻ ഐക്കണ്‍ അവാര്‍ഡ് ജേതാവ് വീണ വിജയകുമാരി മുഖ്യാതിഥിയായിരുന്നു. വനിതവിഭാഗം ആക്ടിങ് ജനറല്‍ സെക്രട്ടറി പ്രജിന അരുണ്‍ അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി ശശി കുമാര്‍, ഷിജിന കണ്ണന്‍ദാസ് (ശക്തി തിയറ്റര്‍ അബൂദബി), ഷല്‍മ സുരേഷ് (യുവകല സഹിതി), വനിത കമ്മിറ്റി അംഗം ശരണ്യ സതീശന്‍, ഷെമി നൗഷാദ്, മീഡിയ കോഓഡിനേറ്റര്‍ കെ.കെ. ശ്രീവത്സന്‍, മിനി രവീന്ദ്രന്‍, സിന്ധു ഗോവിന്ദന്‍, ബിന്ദു ഷോബി എന്നിവർ സംസാരിച്ചു. കുട്ടികള്‍ക്കായി നടത്തിയ കളറിങ് മത്സരത്തിലെ വിജയികള്‍ക്ക് വനിത കമ്മിറ്റി അംഗങ്ങള്‍ സമ്മാനങ്ങള്‍ നല്‍കി. എല്‍.എല്‍.എച്ച്. ഹോസ്പിറ്റലിന്‍റെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.