ദുബൈ: പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ ഓര്‍ഡര്‍ ചെയ്ത് നാട്ടിലത്തെിക്കാന്‍ സാധിക്കുന്ന പുതിയ സംരംഭത്തിന് തുടക്കമായി. ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെല്‍കം ഗ്രൂപ്പിന്‍െറ ട്രോബോണ്‍ ഓണ്‍ലൈന്‍ ഷോപ്പിങാണ് കേരള.ട്രോബോണ്‍.കോം (kerala.trobone.com) എന്ന പുതിയ പോര്‍ട്ടല്‍ തുടങ്ങിയത്. മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.പി.അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി കെ.പി. മോഹനന്‍, മുഖ്യാതിഥിയായിരുന്നു.
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മുഴുവന്‍ ബ്രാന്‍ഡുകളും കമ്പനി വാറണ്ടിയോടെ കേരളത്തിലെവിടെയും വീടുകളില്‍ ഡെലിവറി ചെയ്യാനുള്ള സംവിധാനമാണിതെന്ന് വെല്‍കം ഗ്രൂപ്പ് ചെയര്‍മാന്‍ അഷ്റഫ് അബുബക്കര്‍ പറഞ്ഞു. സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്, കമ്പ്യൂട്ടര്‍ പ്രിന്‍റര്‍, കാമറ, ടി.വി, ഫ്രിഡ്ജ് , എയര്‍കണ്ടീഷന്‍ ,മൈക്രോവേവ് അടുപ്പ്, അലക്കുയന്ത്രം, അടുപ്പുകള്‍, ഫിറ്റ്നസ് സൈക്കിള്‍, ട്രെഡ്മില്‍ , ഹെല്‍ത്ത്സപ്ളിമെന്‍റ്സ് തുടങ്ങിയവയെല്ലാം ഇതിലൂടെ ഓര്‍ഡര്‍ ചെയ്യാം. നാട്ടിലെ വിലയേക്കാള്‍ കുറവില്‍ ഒരു പ്രയാസവുമില്ലാതെ അവിടെയത്തെിക്കാം. പ്രധാന നഗരങ്ങളില്‍ പിറ്റേന്നും മറ്റു പട്ടണങ്ങളില്‍ പരമാവധി മൂന്നു ദിവസത്തിനുള്ളിലും സാധനമത്തെിക്കും. 2000 ത്തോളം ഉത്പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് ഇനിയും വിപുലീകരിക്കും. വില്‍പ്പനാനന്തര സേവനവുമുണ്ടാകും. തുടക്കത്തില്‍ ഇവിടത്തെ ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകളും ഇന്‍റര്‍നാഷണല്‍ കാര്‍ഡുകളും വഴിയാണ് പണം നല്‍കേണ്ടത്. ഇന്ത്യയിലെ കാര്‍ഡുകളും നെറ്റ് ബാങ്കിങ്ങും വഴി പണമടക്കാന്‍ ജനുവരി മുതല്‍ സാധിക്കും.
നിലവില്‍ പ്രവാസികള്‍ കാര്‍ഗോ വഴി അയക്കുമ്പോഴുള്ള പ്രയാസങ്ങളൊന്നും നേരിടേണ്ടതില്ല എന്നതാണ് പ്രധാന ഗുണങ്ങളിലൊന്നെന്ന് ട്രൊബോണ്‍ ഇന്‍ഫോടെക് സി.ഇ.ഒ വി.സി.അഷ്റഫ് പറഞ്ഞു.
നാട്ടില്‍ സമയാ സമയങ്ങളില്‍ കമ്പനികള്‍ നല്‍കുന്ന പ്രത്യേക ഓഫറുകളും കിഴിവുകളും പ്രവാസികള്‍ പലപ്പോഴും അറിയാറില്ല. ഈ ഓഫറുകള്‍ പ്രവാസികള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം മറ്റു ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ ട്രൊബോണ്‍ വരിക്കാര്‍ക്ക് അവസരമുണ്ടാകും. ഇതിന് ട്രോബോണ്‍ കേരളയുടെഇമെയില്‍ വരിചേര്‍ന്ന് ദിവസവും വെബ്സൈറ്റ് സന്ദര്‍ശിക്കണം. ബിസിനസ് മോഡല്‍ എന്നതിനേക്കാളേറെ പ്രവാസി മലയാളികള്‍ക്ക് വീടുകളിലാവശ്യമായതെന്തും വിശ്വസ്തതയോടെ ഓര്‍ഡര്‍ചെയ്യാവുന്ന സേവനം കൂടിയായാണ് ഇതിനെ കാണുന്നത്. വിശേഷ ദിവസങ്ങളില്‍ സ്വന്തക്കാര്‍ക്കായി പൂക്കളും കേക്കുകളും ഉപഹാരങ്ങളും എത്തിക്കുവാനും കേരളട്രോബോണില്‍ സൗകര്യമുണ്ട്. കെ.പി.സാജിദും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.