റാസല്‍ഖൈമ: കേരളത്തിലേക്ക് യു.എ.ഇയില്‍ നിന്ന് യാത്രാ കപ്പല്‍ സര്‍വിസുമായി ബന്ധപ്പെട്ട് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ (എം.ഡി.സി) ഭാരവാഹികള്‍ കേന്ദ്ര മന്ത്രി വി. മുരളീധരനെ സന്ദര്‍ശിച്ചു.
ഗള്‍ഫ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്കുന്ന പ്രതികരണമാണ് മന്ത്രിയില്‍ നിന്ന് ലഭിച്ചതെന്ന് എം.ഡി.സി ചെയര്മാന് സി.ഇ. ചാക്കുണ്ണി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ഇന്ത്യന്‍ അസോസിേയഷന്‍ ഷാര്‍ജ (ഐ.എ.എസ്) -എം.ഡി.സി ഭാരവാഹികളുടെ സംയുക്ത യോഗത്തിന്റെ തുടർച്ചയെന്ന നിലയിലാണ് കേന്ദ്ര മന്ത്രിയുമായി കോഴിക്കോട് നടന്ന കൂടിക്കാഴ്ച. വിഷയം പഠിച്ച് അനുകൂല നടപടി കൈക്കൊള്ളാമെന്ന മറുപടിയാണ് മന്ത്രിയില്‍ നിന്ന് ലഭിച്ചത്. അടുത്ത ഘട്ടം ചര്‍ച്ച കേന്ദ്ര മന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്ന മുറക്ക് ഡല്‍ഹിയില്‍ നടക്കും.
എം.ഡി.സി, ഐ.എ.എസ് ഭാരവാഹികളും ഈ രംഗത്തെ വിദഗ്ധരും മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ചാക്കുണ്ണി അറിയിച്ചു. എം.ഡി.സി ജന. സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പന്, സെക്രട്ടറി പി.ഐ. അജയന് എന്നിവരും ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.