അബൂദബി: കേരളത്തിൽനിന്നുള്ള ഉല്പന്നങ്ങളുടെ പ്രദർശന വാരാഘോഷം മുഖ്യമന്ത്രി അബൂദബിയിൽ ഉദ്ഘാടനം ചെയ്തു. അബൂദബി മുഷ്രിഫ് മാളിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം, ഇൻകെൽ എം.ഡി ഡോ. ഇളങ്കോവൻ എന്നിവരും സംബന്ധിച്ചു. കേരളത്തിൽനിന്നുള്ള അരി, ഭക്ഷ്യ എണ്ണകൾ, കറിപ്പൗഡറുകൾ, ചക്ക ഉല്പന്നങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉല്പന്നങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലുലുവിലുള്ളത്. താലപ്പൊലി, മോഹിനിയാട്ടം, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് മാളിൽ മുഖ്യമന്ത്രിയെയും മറ്റും സ്വീകരിച്ചത്. എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു അബൂദബി ഡയറക്ടർ അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.