അബൂദബി: കേരള സര്‍ക്കാര്‍ ഉല്പന്നമായ ശബരി പ്രീമിയം ടീ ഇനി യു.എ.ഇയിലും. ജി.സി.സിയിലെ അംഗീകൃത വിതരണക്കാരായ ബി ഫ്രഷ് ഫുഡ്സ് ജനറല്‍ ട്രേഡിങ് കമ്പനിയാണ് സപ്ലൈകോയില്‍നിന്ന് വാങ്ങി വിവിധ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിക്കുന്നത്. പ്രോഡക്റ്റ് ലോഞ്ച് ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അഡ്വ. ജി.ആര്. അനിലാണ് ശബരി ടീ യു.എ.ഇയില്‍ ആദ്യമായി അവതരിപ്പിച്ചത്.
കേരളത്തിന്റെ തനതായ ഉൽപന്നങ്ങളെ അതിന്റെ തനിമയോടെ പ്രവാസി മലയാളികളുടെ അടുത്തേക്ക് എത്തിക്കുന്ന ശ്രമങ്ങള്‍ക്ക് സപ്ലൈകോ തുടക്കം കുറിച്ചിരിക്കുകയാണെന്നു മന്ത്രി അറിയിച്ചു.
കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോർപറേഷന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്ജോഷി ഐ.പി.എസ്, ലുലു ഗ്രൂപ് സി.ഇ.ഒ സെയ്ഫി രൂപവാല, ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ സലിം വി.ഐ, റീജനല്‍ ഡയറക്ടര്‍ ടി.പി. അബൂബക്കര്‍, മലബാര്‍ ഗോള്‍ഡ് കോര്‍പറേറ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. ഫൈസല്‍, നെല്ലറ ഷംസുദ്ദീന്, മുസ്തഫ എ.എ.കെ, പി.കെ. ഷഹബാന് (റ്റീബ്രേക്ക്), ബി ഫ്രഷ് മാനേജിങ് ഡയറക്ടര്‍ പി.വി. അബ്ദുൽ നിസാര്‍, ജനറല്‍ മാനേജര്‍ നഷീം എ.എന്‍, മാര്‍ക്കറ്റിങ് മാനേജര്‍ സലിം ഹിലാല്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.