അബൂദബി ഖലീഫ പോർട്ട്

ഖലീഫ തുറമുഖ വികസനം അവസാന ഘട്ടത്തിൽ

അബൂദബി: ഖലീഫ തുറമുഖത്തി​െൻറ വികസന ജോലികൾ അവസാനഘട്ടത്തിലെന്ന് അബൂദബി തുറമുഖ അതോറിറ്റി. ഖലീഫ പോർട്ട് ലോജിസ്​റ്റിക്സ് പരിധിയിൽ 200 മീറ്റർ ക്വെയ് മതിലും 1,75,000 ചതുരശ്ര മീറ്റർ നിർമാണവും 2021 ആദ്യ പാദത്തിൽ പൂർത്തിയാകും. പുതിയ ബിസിനസുകളെ ആകർഷിക്കാനും ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി തുറമുഖ ശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കഴിഞ്ഞ ഡിസംബറിൽ ഖലീഫ തുറമുഖ വിപുലീകരണം പ്രഖ്യാപിച്ചത്. കോവിഡ് രോഗ വ്യാപനവും സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും തുറമുഖ വികസനം പുരോഗമിച്ചു. ഖലീഫ തുറമുഖത്തി​െൻറ സൗത്ത് ഭാഗത്തെ മതിൽ നിർമാണത്തി​െൻറ പ്രഥമ ഘട്ടം ഈ വർഷം നാലാം പാദത്തിൽ പൂർത്തിയാകും.

80 ശതമാനം നിർമാണവും ഇതിനകം പൂർത്തിയായി. മൊത്തം 650 മീറ്റർ നീളത്തിലുള്ള ക്വെയ് മതിലാണ്. 37,000 ചതുരശ്ര മീറ്റർ ടെർമിനൽ യാർഡിനൊപ്പം ബെർത്ത് ഇപ്പോൾ സജ്ജമാണ്. അബുദബി ടെർമിനൽ വികസനത്തോടൊപ്പം അഞ്ച് പുതിയ ക്രെയിനുകൾ കൂടി സ്ഥാപിക്കും. ഓരോ യൂനിറ്റിനും 90 ടൺ ലിഫ്റ്റിങ് ശേഷിയുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ 12 കപ്പൽ- ടു- ഷോർ ക്വെയ് ക്രെയിനുകൾ നേരത്തേ ഈ പോർട്ടിലുണ്ട്. പുതിയ ക്രെയിനുകൾ ടെർമിനലി​െൻറ ശേഷി ഗണ്യമായി വർധിപ്പിക്കും. ഖലീഫ പോർട്ട് കണ്ടെയ്‌നർ ടെർമിനലി​െൻറ ശേഷി ഈവർഷം അവസാനത്തോടെ 50 ലക്ഷം ടി.ഇ.യു ആയി വർധിക്കുമെന്ന്​ അബൂദബി തുറമുഖ ക്ലസ്​റ്റർ മേധാവി സെയ്ഫ് അൽ മസ്രൂയി പറഞ്ഞു. ആഴത്തിലുള്ള ജല പ്രവേശന മാർഗമാണ് ഖലീഫ തുറമുഖം. മിഡിലീസ്​റ്റിലെ പ്രമുഖ വാണിജ്യ, ലോജിസ്​റ്റിക് കേന്ദ്രമായി ഭാവിയിൽ ഈ തുറമുഖം മാറും. വ്യവസായ ഉൽപാദകർക്ക് ഖലീഫ പോർട്ട് ഇൻഡസ്ട്രിയൽ സോൺ (കിസാഡ്) വിപുലമായ ഇറക്കുമതി സൗകര്യം ഉറപ്പാക്കുന്നു. അറേബ്യൻ കെമിക്കൽ ടെർമിനലുകൾ ഖലീഫ തുറമുഖത്ത് പ്രഥമ വാണിജ്യ ബൾക്ക് ലിക്വിഡ്, ഗ്യാസ് സ്​റ്റോറേജ് ടെർമിനൽ സ്ഥാപിക്കുന്നതിന് 50 വർഷത്തെ കരാറിൽ അടുത്തിടെ ഒപ്പുവെച്ചു.

അബൂദബി-ദുബൈ നഗരങ്ങൾക്കിടയിലെ തന്ത്രപ്രധാന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഖലീഫ തുറമുഖം 2012 ഡിസംബർ 12നാണ് യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ ഉദ്ഘാടനം ചെയ്തത്. ജി.സി.സി മേഖലയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നർ ഡീപ് വാട്ടർ തുറമുഖമാണിത്. 25 ലധികം ഷിപ്പിങ് ലൈനുകൾക്ക് സേവനം നൽകാവുന്ന വിപുലമായ സൗകര്യത്തോടെ ആരംഭിച്ച തുറമുഖമാണ് എട്ടുവർഷത്തിനകം വീണ്ടും വികസിപ്പിച്ചത്. 70 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള ചരക്കുഗതാഗതം ഉറപ്പുനൽകുന്നു. കൂടാതെ കടൽ, റോഡ്, വായു എന്നിവയിലൂടനീളം കാര്യക്ഷമമായ ഗതാഗതത്തിനും ലോജിസ്​റ്റിക്‌സിനും സൗകര്യമൊരുക്കുന്ന ഇൻറർമോഡൽ ട്രാൻസ്‌പോർട്ട് നെറ്റ്​വർക്ക് സൗകര്യവുമുണ്ട്. നിർമാണത്തിലിരിക്കുന്ന ഇത്തിഹാദ് റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന യു.എ.ഇയിലെ ആദ്യത്തെ തുറമുഖമായിരിക്കും ഇത്. ലോകത്തിലെ ഏറ്റവും വലിയ 12 കപ്പൽ-ടു-ഷോർ ക്വെയ് ക്രെയിനുകൾ, 42 ഓട്ടോമേറ്റഡ് സ്​​റ്റാക്കിങ് ക്രെയിനുകൾ, 20 സ്‌ട്രെഡിൽ കാരിയറുകൾ എന്നിവ ഉൾപ്പെടുന്ന അത്യാധുനിക സമുദ്ര ഇൻഫ്രാസ്ട്രക്ചർ എന്നിവയോടെയാണ് 2012ൽ ഖലീഫ തുറമുഖം ആരംഭിച്ചത്. കടലിലെ ഏറ്റവും വലിയ കപ്പലുകൾക്ക് സേവനം നൽകാനുള്ള സൗകര്യത്തോടൊപ്പം എല്ലാവിധ കണ്ടെയ്‌നർ ട്രാഫിക്കുകളും കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതും ഈ തുറമുഖത്തി​െൻറ പ്രത്യേകതയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.