ദുബൈ: തൃശൂർ ജില്ലയിലെ ചാവക്കാട് മഹല്ലിന്റെ കൂട്ടായ്മയായ ‘ഖിദ്മ’ ദുബൈ അൽ കവാനീജ് മുഷ്രിഫ് പാർക്കിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കുട്ടികൾക്കായി പെയിന്റിങ്, കളറിങ് മത്സരങ്ങൾ, ആൺകുട്ടികൾക്കായി വടംവലി മത്സരം, സ്ത്രീകൾക്കായി സ്പൂൺ റേസ് ഉൾപ്പെടെ വിവിധ വിനോദപരിപാടികളും സംഗമത്തിൽ അരങ്ങേറി. മഹല്ലിലെ കുടുംബങ്ങൾ പങ്കെടുത്ത മീറ്റ് എല്ലാ പ്രായക്കാർക്കും ഒരുപോലെ ആവേശകരമായിരുന്നു.
സംഘാടക സമിതി സെക്രട്ടറി അബ്ദുൽ ഷുക്കൂർ, പ്രസിഡന്റ് എ.ടി. ഷരീഫ്, ഷഫീഖ്, സിബിൻ തുടങ്ങിയവർ സംസാരിച്ചു. സീനിയർ അംഗം അബ്ബാസ് നന്ദി പറഞ്ഞു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.