ഫുജൈറ: ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് ഗാന്ധിജയന്തി ആഘോഷിച്ചു. ക്ലബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പോളി സ്റ്റീഫൻ, വൈസ് പ്രസിഡന്റ് സീനി ജമാൽ, ട്രഷറർ പ്രീമസ് പോൾ, ടി.വി. സൈനുദ്ദീൻ, പി.വി. രോഹിത്, വിനോയ് ഫിലിപ്പ്, കുര്യൻ ജെയിംസ്, പി. മൊയ്ദു, മാത്യു പി. തോമസ്, ഖലീൽ തെക്കിൽ, ഗോപിക അജയ്, വിനീത ടീച്ചർ, നിർമല ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു. മധുരപലഹാരങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.