ഫുജൈറ: ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ കുട്ടികൾക്കായി ‘ടാലന്റ് ഫെസ്റ്റ്’ നടത്തി. ഒക്ടോബർ 28ന് ഉച്ച രണ്ടു മുതൽ രാത്രി ഒമ്പതു വരെ ക്ലബ് അങ്കണത്തിൽ വെച്ച് വിവിധ വിഭാഗങ്ങളിലായി നാലു മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കായിരുന്നു മത്സരങ്ങൾ നടത്തിയത്. 500ലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
തുടർന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ മത്സരാർഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പോയന്റ് കരസ്ഥമാക്കിയ റോയൽ പ്രൈവറ്റ് സ്കൂൾ ഫുജൈറക്ക് ചാമ്പ്യൻ ട്രോഫിയും നൽകി. സമ്മാന വിതരണ ചടങ്ങിന് ക്ലബ് പ്രസിഡന്റ് മുരളീധരൻ ടി.വി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പോളി സ്റ്റീഫൻ സ്വാഗതവും പ്രോഗ്രാം കൺവീനർ കുര്യൻ ജെയിംസ് നന്ദിയും പറഞ്ഞു. അഡ്വൈസർ സ്റ്റാൻലി ജോൺ, വൈസ് പ്രസിഡന്റ് സീനി ജമാൽ, ട്രഷറർ പ്രീമസ് പോൾ, ജോയന്റ് പ്രോഗ്രാം കൺവീനർമാരായ സൈനുദ്ദൻ, മൊയ്ദു, രോഹിത് ഭാരവാഹികളായ സുകുമാരൻ, റാംസൺ വനിതവിഭാഗം ഭാരവാഹികളായ അജിത റാംസൺ, ഗോപിക അജയ്, സിനി യൂജിൻ അംഗങ്ങളായ സജ്ജാദ്, മണികണ്ഠകുമാർ, ബിജു വർഗീസ്, ഖലീൽ, കബീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.