ഖുഷി വായനോത്സവ സ്​റ്റാളിൽ 

'ഖുഷി': വായനോത്സവത്തിലെ ഏക മലയാള പുസ്തകം

ഷാർജ: കുട്ടികളുടെ വായനോത്സവത്തിലെ ഏക മലയാള പുസ്തകമായി 'ഖുഷി'. ദുബൈയിൽ മാധ്യമപ്രവർത്തകനായ സാദിഖ് കാവിൽ രചിച്ച് 2017ൽ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവൽ ഗൾഫിലെ പരിസ്ഥിതിസംബന്ധമായ വിഷയമാണ് പ്രമേയമാക്കിയിരിക്കുന്നത്.

ഒരു നഗരത്തിലെ പാർക്കിലും ഒമാനിലെ ഫ്ലാറ്റിലും നടക്കുന്ന സംഭവവികാസങ്ങളിൽ 'ഖുഷി' എന്ന പൂച്ചക്കുട്ടിയും 'ജയ്' എന്ന അഞ്ചു വയസ്സുകാരനുമാണ് പ്രധാന കഥാപാത്രങ്ങൾ.

കുട്ടികളിൽ പരിസ്ഥിതി അവബോധം സൃഷ്​ടിക്കുകയാണ് നോവലി​െൻറ ലക്ഷ്യമെന്ന് സാദിഖ് പറഞ്ഞു. ഗൾഫിലും കേരളത്തിലും വ്യാപകമായി വായിക്കപ്പെട്ട ഖുഷി മൂന്ന് എഡിഷൻ പിന്നിട്ട നോവലാണ്. പ്രശസ്ത സാഹിത്യകാരൻ ബെന്യാമിനാണ് അവതാരിക എഴുതിയത്. ഉത്സവനഗരിയിലെ മൂന്നാം നമ്പർ ഹാളിലാണ്​ ഡി.സി ബുക്സ് സ്​റ്റാൾ ഉള്ളത്.

Tags:    
News Summary - ‘Khushi’: The only Malayalam book in the reading festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.