അബൂദബി: ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ അഞ്ചുവയസ്സുകാരന് വിജയകരമായി വൃക്ക മാറ്റിവെച്ചു. ഇമാറാത്തി ബാലന്‍ സലിം അല്‍ ഫലാഹിയുടെ വൃക്കയാണ് മാറ്റിവെച്ചത്.
ജന്മനാ വൃക്ക തകരാറായതിനെ തുടര്‍ന്ന് കുട്ടിക്ക് രണ്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഡയാലിസിസ് നടത്തി വരുകയായിരുന്നു. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായ കുട്ടിയെ അണുബാധയെ തുടര്‍ന്ന് പലപ്പോഴും ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അനുയോജ്യമായ വൃക്ക സലീമിന് ലഭിച്ചത്. ഡിസംബര്‍ 24നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. സേഹയുടെ കീഴിലുള്ള വൃക്ക മാറ്റിവെക്കല്‍ പദ്ധതി 2010ല്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ 52 കുട്ടികള്‍ക്കാണ് വൃക്ക മാറ്റിവെച്ചത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് സലിം അല്‍ ഫലാഹിയുടേത്. കുഞ്ഞ് ജനിച്ചപ്പോള്‍ ഏതാനും മാസത്തെ ആയുസ്സ് മാത്രമാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചിരുന്നതെന്നും എന്നാല്‍, താന്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുകയായിരുന്നെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ അവയവമാറ്റ സര്‍ജന്‍ ഡോ. മുഹമ്മദ് സമാന്‍റെ നേതൃത്വത്തിലായിരുന്നു സലിം അല്‍ ഫലാഹിയുടെ ശസ്ത്രക്രിയ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.