അബൂദബി: യു.എ.ഇയിലെ ബൃഹത്തായ ആരോഗ്യശൃംഖലയായ അബൂദബി ഹെൽത് സർവിസസ് കമ്പനി(സെഹ)യും അമേരിക്കൻ സന്നദ്ധസംഘടനയായ അലയൻസ് ഫോർ പെയേഡ് കിഡ്നി ഫൗണ്ടേഷനും(എ.പി.കെ.ഡി) വൃക്കദാന പദ്ധതി യു.എ.ഇയിൽ നടപ്പാക്കുന്നതിെൻറ ഭാഗമായി ധാരണപത്രത്തിൽ ഒപ്പുെവച്ചു. വൃക്ക തകരാറിലായ രോഗികൾക്ക് ഇവ മാറ്റിെവക്കാൻ യു.എ.ഇയിൽ നിന്നും വിദേശങ്ങളിൽ നിന്നും അനുയോജ്യമായ വൃക്ക ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അലയൻസ് ഫോർ പെയേഡ് കിഡ്നി ഫൗണ്ടേഷെൻറ അവയവ കൈമാറ്റ സോഫ്റ്റ് വെയർ അടക്കം ആരോഗ്യ വിവര സാങ്കേതിക സംവിധാനങ്ങളിൽ പരിശീലനം നൽകുക, ശാസ്ത്രീയ ഗവേഷക പ്രബന്ധങ്ങൾ വികസിപ്പിക്കുക തുടങ്ങിയ മേഖലകളിൽ ഇരുകൂട്ടരും സഹകരിച്ചു പ്രവർത്തിക്കുന്നതിന് ധാരണപത്രം സഹായകമാവുമെന്ന് അധികൃതർ അറിയിച്ചു. എ.പി.കെ.ഡിയുമായി ദീർഘകാല പങ്കാളിത്തത്തിന് അവസരമൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യു.എ.ഇ ദേശീയ അവയവമാറ്റ സമിതി ചെയർമാനും സെഹ കിഡ്നി കെയർ ചീഫ് മെഡിക്കൽ ഓഫിസറുമായ ഡോ. അലി അൽ ഉബൈദലി പറഞ്ഞു.ഡോ. അൽവിൻ റോഥാണ് എ.പി.കെ.ഡിയുടെ മാച്ചിങ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. ലോകത്തുടനീളമുള്ള ആശുപത്രികളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന എ.പി.കെ.ഡി ഇതുപയോഗിച്ചാണ് വൃക്കരോഗികൾക്ക് അതിരുകൾക്കതീതമായ അനുയോജ്യമായ വൃക്കകൾ കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.