അജ്​മാൻ പൊലീസ്​ കുട്ടികൾക്കൊപ്പം

പൊലീസിനെ കാണാൻ​ കുരുന്നുകൾക്ക്​ മോഹം; ഏറ്റെടുത്ത്​​ പൊലീസ്​

അജ്മാന്‍: കുഞ്ഞു സഹോദരങ്ങളുടെ മോഹങ്ങള്‍ പൂവണിയിച്ച് അജ്മാന്‍ പൊലീസ്. പൊലീസിനെ അടുത്തറിയാനും അവരോടൊപ്പം വാഹനത്തില്‍ യാത്ര ചെയ്യാനും ഫോട്ടോയെടുക്കാനും കൊതിച്ച കുട്ടികളുടെ മോഹമാണ് സാധ്യമാക്കിയത്.

കുട്ടികളുടെ മോഹം അവരുടെ പിതാവാണ് പൊലീസി​െൻറ സമൂഹ മാധ്യമത്തിലൂടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നത്. അജ്മാന്‍ പൊലീസി​െൻറ ഔദ്യോഗിക ഇൻസ്​റ്റഗ്രാം അക്കൗണ്ടിലൂടെ വിവരമറിഞ്ഞ ഉദ്യോഗസ്ഥര്‍ പിതാവുമായി ബന്ധപ്പെടുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് കുട്ടികളുമായി തങ്ങളുടെ സ്മാര്‍ട്ട് ​െപട്രോള്‍ കാറില്‍ യാത്ര ചെയ്യുകയും അജ്മാനിലെ പ്രധാന വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.

കുട്ടികൾ സ്മാർട്ട് കാറിലെ ഏറ്റവും പുതിയ സവിശേഷതകൾ പരിചയപ്പെടുത്തിക്കൊടുത്തു. എമിറേറ്റിലെ സുരക്ഷ നിലനിർത്താൻ പൊലീസ് നിർവഹിക്കുന്ന ചുമതലകൾ കുട്ടികളോട്​ വിവരിച്ചു. പര്യടനം ഒരുക്കിയ പൊലീസിന് കുട്ടികളും പിതാവും നന്ദിയറിയിച്ചു.

Tags:    
News Summary - kids want to see police; Police take over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.