ദുബൈ: പ്രവാസികളുടെ പോറ്റമ്മയായി അന്നംതരുന്ന യു.എ.ഇയോട് ചേർന്നുനിൽക്കുന്നവരിൽ എന്നും മുൻപന്തിയിൽ നിൽക്കുന്നത് പ്രവാസി മലയാളി സമൂഹമാണെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന. സെക്രട്ടറി പി.കെ. അൻവർ നഹ പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേര നായിഫ് പൊലീസ് സ്റ്റേഷൻ പരിസരത്ത് കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മുസ്തഫ വേങ്ങര, വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, പി.എ. സുബൈർ ഇബ്രാഹിം, എ.എ.കെ. മുസ്തഫ, ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ട്രഷറർ ടി.ആർ. ഹനീഫ്, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, അമീർ കല്ലട്ര, ഇല്യാസ് പള്ളിപ്പുറം, സി.ബി. അസീസ്, ജില്ല ഭാരവാഹികളായ അബ്ബാസ് കെ.പി. കളനാട്, അഷ്റഫ് പാവൂർ, ഫൈസൽ മൊഹ്സിൻ തളങ്കര, യൂസുഫ് മുക്കൂട് എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഹസൈനാർ ബീജന്തടുക്ക, ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഹനീഫ് ബാവ നഗർ, മൻസൂർ മർത്യ, ബഷീർ പള്ളിക്കര, ബഷീർ പാറപ്പള്ളി, സിദ്ദീഖ് ചൗക്കി, സുബൈർ അബ്ദുല്ല, ആരിഫ് ചെരുമ്പ, ഉപ്പി കല്ലിങ്കായ്, ഷുഹൈൽ കോപ്പ, അഷ്റഫ് തോട്ടോളി, അഷ്റഫ് ബച്ചൻ, റസാഖ് ബദിയടുക്ക, തൽഹത് തളങ്കര, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഹനീഫ് കട്ടക്കാൽ, പി.സി. സാബിത്, ജാഫർ റേഞ്ചർ, കെ.എം.സി.സി പഞ്ചായത്ത് മുനിസിപ്പൽ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.