ദുബൈ കെ.എം.സി.സി ‘സർഗോത്സവം’ പ്രസിഡൻറ്​ ഇബ്രാഹിം എളേറ്റിൽ ഉദ്​ഘാടനം ചെയ്യുന്നു

കെ.എം.സി.സി സർഗോത്സവത്തിന്​ കൊടിയിറങ്ങി

ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച 'സർഗോത്സവം' സ്​റ്റേജ് തല മത്സരങ്ങൾക്ക്​ സമാപനം. ദുബൈ കെ.എം.സി.സി പ്രസിഡൻറ്​ ഇബ്രാഹിം എളേറ്റിൽ ഉദ്​ഘാടനം ചെയ്തു. സർഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.വിജയികൾ (യഥാക്രമം ഒന്ന്​, രണ്ട്​, മൂന്ന്​ സ്​ഥാനം)- മാപ്പിളപ്പാട്ട്: മുഹമ്മദ് ആഷിക്, നൂറുദ്ധീൻ ചെറുമ്പ, ഷംഷീർ ടി.പി. മലയാള പ്രസംഗം: അഷറഫ് കോലോത്ത്, അബ്​ദുൽ ഹമീദ് വടക്കേകാട്, കാദർ കുട്ടി നടുവണ്ണൂർ. ഇംഗ്ലീഷ് പ്രസംഗം: സുഹൈൽ എം.കെ, സൈഫുദീൻ, ഫർദീൻ ഫൈസൽ. കവിത പാരായണം: മുഹമ്മദ് ആഷിക്, മുഹമ്മദ് കുഞ്ഞി മഠത്തിൽ, മുഹമ്മദ് മുനീർ. അറബി ഗാനം: മുഹമ്മദ് ആഷിക്, സുഹൈൽ എം.കെ, ഷംസീർ ടി.പി. ദേശ ഭക്തിഗാനം: ഇംതിയാസ്‌ ചെർക്കള, സുഹൈൽ എംകെ, മുഹമ്മദ് കുഞ്ഞി മഠത്തിൽ.

ആക്ടിങ് ജനറൽ സെക്രട്ടറി ഹംസ തൊട്ടിയിൽ, അഡ്വ. സാജിദ്‌ അബൂബക്കർ, സർഗോത്സവം ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ, സലാം കന്യപ്പാടി, സംസ്ഥാന നേതാക്കളായ മുസ്തഫ വേങ്ങര, അഡ്വ. ഇബ്രാഹിം ഖലീൽ, മജീദ് മടക്കിമല, ഒ. മൊയ്തു, അബ്​ദുൽ ഖാദർ അരിപ്പാമ്പ്ര, പി.എ. ഫാറൂഖ്, ജഡ്ജസ് ആയിരുന്ന നസറുദ്ദീൻ മണ്ണാർക്കാട്, ഇക്ബാൽ മാടാക്കര ദീപ ചിറയിൽ, ഹാഫിദ് ഹുദവി, സോണി വേളൂക്കാരൻ ഹാഷിദ് ഹുദവി, സബ് കമ്മിറ്റി നേതാക്കളായ മുസ്തഫ മുട്ടുങ്ങൽ, ഹംസ പയ്യോളി, സിദ്ധിഖ് ചൗക്കി തുടങ്ങിയവർ പ​ങ്കെടുത്തു.

സർഗധാര ഭാരവാഹികളായ അമീൻ തിരുവനന്തപുരം, റിയാസ് മാണൂർ, റഹീസ് കോട്ടക്കൽ, ജാസ്സിം ഖാൻ തിരുവനന്തപുരം, ആരിഫ് ചെറുമ്പ, അസീസ് പന്നിത്തടം, സുഹൂദ് തങ്ങൾ, ജില്ലാ മാനേജർമാരായ സലാം തട്ടാഞ്ചേരി, നസീർ പാനൂർ, അബൂബക്കർ മാസ്​റ്റർ, മുസ്തഫ വടുതല എന്നിവർ നേതൃത്വം നൽകി. ക്വിസ്, പോസ്​റ്റർ ഡിസൈനിങ്, ഫോട്ടോഗ്രഫി, ഷോർട്ട്​ ഫിലിം മത്സരങ്ങളോടെ സർഗോത്സവം സമാപിക്കും.രചന മത്സരങ്ങൾ നേരത്തേ സമാപിച്ചിരുന്നു. സാഹിത്യകാരൻ വെള്ളിയോടൻ, ആർട്ടിസ്​റ്റുകളായ അനസ് മാള, ജലാൽ അബുശമ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.