ദുബൈ: രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് മുസ്ലിംലീഗ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ പറഞ്ഞു. ദുബൈ കാസർകോട് നിയോജക മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്ക്കർ ചൂരി സ്വാഗതം പറഞ്ഞു. സംഗമം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഹംസ തോട്ടി, വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള, കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, പ്രവാസി ലീഗ് ജില്ല ജനറൽ സെക്രട്ടറി ഖാദർ ഹാജി, ബി.ടി. അബ്ദുല്ലക്കുഞ്ഞി, പി.എസ്. ഹമീദ്, അബ്ദുല്ല ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ, മധൂർ ഹംസ, മജീദ് കോളിയാട്, ഫൈസൽ ദീനാർ, സുബൈർ അബ്ദുല്ല, പി.ഡി. നൂറുദ്ദീൻ, ഹസൈനാർ ബീജന്തടുക്ക, സിദ്ദീഖ് ചൗക്കി, സി.എച്ച്. നൂറുദ്ദീൻ, സി.എ. ബഷീർ പള്ളിക്കര, റഫീഖ് മാങ്ങാട്, യൂസഫ് ഷേണി, മൻസൂർ മർത്തിയ, സിനാൻ തൊട്ടാൻ, തൽഹത്ത് തളങ്കര, നാസർ പാലകൊച്ചി, റസാഖ് ബദിയടുക്ക, സിദ്ദീഖ് ബി.എച്ച്, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, മുനീർ പള്ളിപ്പുറം, ആരിഫ് ചെരുമ്പ, സലാം പാടലടക്ക, ഷംസുദ്ദീൻ പുഞ്ചാവി, ഹാരിസ് പീബീസ്, ഷകീൽ എരിയാൽ, ഷബീർ കൈതക്കാട്, ജബ്ബാർ ബൈതല, സലാം എ.പി, ഖലീൽ പതിക്കുന്നിൽ, സത്താർ ആലംപാടി, അബ്ദുല്ല ബെളിഞ്ചം, കബീർ വയനാട്, ഷാഫി ചെർക്കള, ഷംസു തുവ്വൂർ എന്നിവർ ആശംസ നേർന്നു. മുനീഫ് ബദിയടുക്ക പ്രാർഥനയും ട്രഷറർ ഉപ്പി കല്ലങ്കൈ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.