ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സാഹിത്യ മാധ്യമ രംഗത്തു പ്രവർത്തിക്കുന്നവർക്കു നൽകുന്ന അവാർഡ് അബൂദബി മോഡൽ സ്കൂൾ ഹെഡ്മിസ്ട്രസും സാഹിത്യകാരിയുമായ ഡോ. ഹസീന ബീഗത്തിന്. കമല സുറയ്യയുടെ പേരിലാണ് ഈ വർഷത്തെ അവാർഡ്. കേരള ഹൈകോടതിയിൽ അസി.ഓഫിസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇവർ 20 വർഷമായി അബൂദബി മോഡൽ സ്കൂളിൽ ജോലിചെയ്തു വരുന്നു. തൃശൂർ മാള സ്വദേശിയായ ഇവരുടെ ഭർത്താവ് അഡ്വ. മുഹമ്മദ് റഫീഖ്. മകൻ ഷെഫിൻ ഷാ റഫീഖ്.
മാധ്യമപ്രവർത്തകൻ ജലീൽ പട്ടാമ്പി, സാഹിത്യകാരൻ വെള്ളിയോടൻ, ഷീല പോൾ എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് പരിഗണിച്ചതെന്ന് സംഘാടക സമിതി ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂർ, ജമാൽ മനയത്ത്, അഷ്റഫ് കിള്ളിമംഗലം, മുഹമ്മദ് അക്ബർ ചാവക്കാട്, ബഷീർ എടശ്ശേരി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.