ദുബൈ: നിയമസഭ തെരഞ്ഞെടുപ്പിെൻറ പ്രചാരണ പ്രവർത്തനങ്ങൾ നാട്ടിൽ കൊടുമ്പിരികൊള്ളുമ്പോൾ ആവേശം ചോരാതെ പ്രവാസലോകത്തും പ്രചാരണ പ്രവർത്തനങ്ങൾ ഉർജിതമാക്കി ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി. ജില്ലയിലെ മുഴുവൻ യു.ഡി.എഫ് സ്ഥാനാർഥികളുടെയും വിജയത്തിനായി ഗൃഹസന്ദർശനമടക്കമുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രവാസികളെ അധിക്ഷേപിക്കുകയും കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ വഞ്ചിക്കുകയും ചെയ്ത ഇടത് സർക്കാറിനെതിരെയുള്ള വിധിയെഴുത്തായിരിക്കണം തെരെഞ്ഞടുപ്പെന്ന് ജില്ല ഭാരവാഹികൾ പറഞ്ഞു.
ജില്ലയിലെ മുഴുവൻ മണ്ഡലത്തിലും യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കാസർകോട് ജില്ല നേതാക്കൾ അഭിപ്രായപ്പെട്ടു. മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും കീഴിൽ നിരവധി പ്രചാരണങ്ങൾ സംഘടിപ്പിച്ചിരുന്നു. സ്ഥാനാർഥികളെ പങ്കെടുപ്പിച്ച് സൂം വെർച്വൽ പ്രോഗ്രാമും നടത്തി. പ്രചാരണ പ്രവർത്തനങ്ങൾക്ക് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ഓർഗൈനസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, വൈസ് പ്രസിഡൻറുമാരായ റഷീദ് ഹാജി, ഹാജി കല്ലിങ്കാൽ, സി.എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, സെക്രട്ടറിമാരായ സലാം തട്ടാനിച്ചേരി, ഹസൈനാർ ബീജന്തടുക്ക, മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, സത്താർ ആലമ്പാടി, സുബൈർ അബ്ദുല്ല, സഫ്വാൻ അണങ്കൂർ, മുനിസിപ്പൽ ഭാരവാഹികളായ ഹാരിസ് ബ്രദേഴ്സ്, ഹസ്കർ ചൂരി, സിനാൻ തൊട്ടാൻ, തൽഹത്ത്, കാമിൽ ബാങ്കോട്, ആഷിഖ് പള്ളം, സൈഫു പൊവ്വൽ, സമീൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.