ദുബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രവാസി വോട്ടുകൾ നിർണായകമാണെന്നും മുഴുവൻ വോട്ടും ചേർത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി. ഇബ്രാഹിംകുട്ടി. ദുബൈ കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് തെക്കയിൽ മുഹമ്മദ് സ്വീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.ടി. മുനീർ അധ്യക്ഷത വഹിച്ചു. ഹൃസ്വസന്ദർശനത്തിന് ദുബൈയിലെത്തിയ വി.പി. ഇബ്രാഹിം കുട്ടി, അബ്ദുറഹിമാൻ വർധ്, എൻ.കെ. ജാഫർ എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി. തെക്കയിൽ മുഹമ്മദ്, വി.കെ.കെ. റിയാസ്, നാസിം പാണക്കാട്, മുഹമ്മദ് ബാഫഖി തങ്ങൾ എന്നിവർ ഉപഹാരം നൽകി.
ദുബൈ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നാസിം പാണക്കാട്, ഫസൽ തങ്ങൾ, റിയാസ് ഹൈദർ, സുൽത്താൻ അബ്ദുൽ അസീസ് മേലടി, റഹീസ് കോട്ടക്കൽ, സാജിദ് പുറതൂട്ട്, സി. ഫാത്തിഹ്, സമീർ മനാസ്, ജാഫർ നിലയെടുത്ത്, വി.പി. മൊയ്ദീൻ പട്ടായി (പയ്യോളി), റാഷിദ് സി.കെ. കാപ്പാട് (ചേമഞ്ചേരി), സയ്യിദ് ഉമ്മർ മഷ്ഹൂർ (കൊയിലാണ്ടി), ബഷീർ തിക്കോടി ഇശൽ (തിക്കോടി), ഹാരിസ് തൈക്കണ്ടി, സിദ്ദീഖ് പേരാമ്പ്ര, ജസീൽ കായണ്ണ, ജമാൽ സി.കെ.സി തുടങ്ങിയവർ ആശംസ നേർന്നു. ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും അബ്ദുൽ റസാഖ് കൂടത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.