ദുബൈ: യു.എ.ഇ ദേശീയ ദിനത്തിെൻറ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ആഘോഷങ്ങളുടെ സമാപനം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ദുബൈ അല്‍നാസര്‍ ലിഷര്‍ ലാൻഡില്‍ നടക്കും. വ്യവസായി എം.എ. യൂസുഫലി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന് പുരി, കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, വനിത ലീഗ് സംസ്ഥാന പ്രസിഡൻറ് സുഹറ മമ്പാട്, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ്, ഓവര്‍സിസ് കെ.എം.സി.സി ചീഫ് ഓര്‍ഗനൈസര്‍ സി.വി.എം. വാണിമേല്‍, അല്‍ഫര്‍ദാന്‍ ഗ്രൂപ് സി.ഇ.ഒ ഹസന് അല്‍ഫര്‍ദാന്‍, അറബ് പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഗായകരായ അന്‍സാര്‍, ആദില്‍ അത്തു, മുഹമ്മദ് (പട്ടുറുമാല്), ഷാന്‍ ആലുക്കല്‍ (കലാഭവന്‍), ഫവാസ് (കുട്ടി പട്ടുറുമാല്) തുടങ്ങിയ കലാകാരന്മാര് വേദിയിലെത്തും.
സമദ് കടമേരിയുടെ സംവിധാനത്തില്‍ 'നെല്ലറ ഇശല്‍ നൈറ്റും' കോല്‍ക്കളി, ദഫ്മുട്ട് ഉൾപ്പെടെ കലാപ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്. സാമൂഹിക-വ്യാവസായിക പ്രമുഖരെ ആദരിക്കും.
50ാം ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി നടന്ന വൈവിധ്യമാര്‍ന്ന 50 ഇന പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തമാണുണ്ടായതെന്ന് ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാര് ഹാജി എടച്ചാക്കൈ, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ. ഇസ്മായില്‍, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, ഒ.കെ. ഇബ്രാഹിം തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ആര്‍ട്ട് ഗാലറി, വിമന്‍സ് ഫെസ്റ്റ്, 'കേരളീയം', മെഗാ മെഡിക്കല്‍-രക്തദാന ക്യാമ്പ്, നേതൃസംഗമം, ഇൻറര്‍നാഷനല്‍ സെമിനാര്‍, സര്‍ഗോത്സവം, നേതൃസ്മൃതി, സ്പോര്‍ട്സ് മീറ്റ്, ക്ലീനപ് ദി വേള്‍ഡ്, രക്തസാക്ഷി അനുസ്മരണം, വളൻറിയര്‍ മീറ്റ് തുടങ്ങിയവയാണ് 50 ഇന പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സമാപന പരിപാടികള്‍ നടക്കുന്ന അല്‍നാസര്‍ ലിഷര്‍ ലാൻഡിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തും. ദുബൈ കെ.എം.സി.സി ഭാാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, എന്‍.കെ. ഇബ്രാഹിം, ഹസ്സന് ചാലില്‍, കെ.പി.എ. സലാം, ഇസ്മായില്‍ അരൂക്കുറ്റി, മുസ്തഫ വേങ്ങര, റഈസ് തലശ്ശേരി, അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.