ദുബൈ: ദുബൈ തിരൂർ മണ്ഡലം കെ.എം.സി.സി നടത്തി വരുന്ന ‘ഫിറ്റ്നസ് ചലഞ്ച്’ നാലാം സെഷൻ ദുബൈ ഖിസൈസ് പോണ്ട് പാർക്കിൽ നടന്നു. തിരൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. ദുബൈ തിരൂർ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് പറവണ്ണ അധ്യക്ഷത വഹിച്ചു.
ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കാലൊടി, ബദ്റുദ്ദീൻ തിരൂർ എന്നിവർ ആശംസകൾ നേർന്നു.മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ അടക്കം മണ്ഡലത്തിൽ നിന്നുള്ള 45ഓളം പ്രവർത്തകർ പരിശീലനത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സുബൈർ കുറ്റൂർ സ്വാഗതവും ട്രഷറർ ശിഹാബ് മുട്ടിക്കാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.