ദുബൈ: ദുബൈ കെ.എം.സി.സി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സർഗോത്സവത്തിൽ ചിത്രമേള, സാഹിത്യോത്സവം, മാപ്പിള കലാമേള, ക്വിസ്, ഡിബേറ്റ് എന്നീ ഇനങ്ങളിലായി മുപ്പതോളം പരിപാടികളിൽ ശക്തമായ മത്സരം കാഴ്ചവെച്ച് കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. കാസർകോട് ജില്ല മൂന്നാമതെത്തി. ഏറ്റവും കൂടുതൽ പോയൻറ് വ്യക്തിഗത മത്സരത്തിൽ നേടിയ കണ്ണൂർ ജില്ലയുടെ നസീർ രാമന്തളിയാണ് കലാപ്രതിഭ.
സർഗോത്സവം മത്സരപരിപാടികളുടെ സമാപന സമ്മേളനം ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടിയിൽ, ട്രഷറർ പി.കെ. ഇസ്മായിൽ, അഡ്വ. സാജിത് അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ മജീദ് മടക്കിമല സ്വാഗതവും റഹ്ദാദ് മൂഴിക്കര നന്ദിയും പറഞ്ഞു. കലാഭവൻ ഹമീദിെൻറ കോമഡി ഷോ ശ്രദ്ധേയമായി. സത്താർ കാഞ്ഞങ്ങാട്, ഇക്ബാൽ മടക്കര, നസ്റുദ്ദീൻ മണ്ണാർക്കാട്, ജലീൽ പട്ടാമ്പി, ദീപ ചിറയിൽ, വെള്ളിയോടൻ, അനസ് മാള, ശരീഫ് കെ.ബി, സോണി ജോസ്, നിസാർ ഹുദവി, നൗഫൽ ഹുദവി, മുജീബ് തരുവണ, റോയ് റാഫേൽ, എൻ.എ.എം ജാഫർ തുടങ്ങിയവർ വിധികർത്താക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.