ഷാർജ: ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ദുബൈ കെ.എം.സി.സി ഒരുക്കിയ സ്റ്റാൾ സാഹിത്യകാരൻ എൻ.പി. ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മേളയിലെ ഏഴാം നമ്പർ ഹാളിലാണ് സ്റ്റാൾ ഒരുക്കിയത്. സംഘാടക സമിതി ചെയർമാൻ റഈസ് തലശേരി അധ്യക്ഷത വഹിച്ചു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫേഴ്സ് എക്സിക്യൂട്ടിവ് മോഹൻകുമാർ മുഖ്യാതിഥിയായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ, യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ, ദുൈബ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ, ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ട്രഷറ൪ പി.കെ. ഇസ്മയിൽ, ഓ൪ഗ. സെക്രട്ടറി ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, ഡോ എസ്.എൽ.പി ഉമർ ഫാറൂഖ്, എ. എ.കെ. മുസ്തഫ, ഷാബു കിളിത്തട്ടിൽ, സംസ്ഥാന ഭാരവാഹികളായ ഹനീഫ ചെർക്കള, മുഹമ്മദ് പട്ടാമ്പി, മൊയ്തു ചപ്പാരപ്പടവ്, അബ്ദുൽ കാദർ അരിപ്പാമ്പ്ര, കെ.പി.എ. സലാം, ഷാർജ കെ.എം.സി.സി വൈസ് പ്രസിഡൻറ് കബീർ ചാന്നാങ്കര, ടി.പി. മഹ്മൂദ് ഹാജി തുടങ്ങിയവർ പങ്കെടുത്തു. ജനറൽ കൺവീനർ അഷ്റഫ് കൊടുങ്ങല്ലൂർ സ്വാഗതവും കോ ഓഡിനേറ്റർ മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.