ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയും സി.എച്ച് സെന്‍റർ തൃശൂർ യു.എ.ഇ ചാപ്റ്റർ കമ്മിറ്റിയും സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്‍റർ യു.എ.ഇ ചാപ്റ്റർ പ്രസിഡന്‍റ് ഉബൈദ് ചേറ്റുവ അധ്യക്ഷത വഹിച്ചു. ഹുസൈൻ ദാരിമി ഉദ്ബോധന പ്രസംഗം നടത്തി. മുഹമ്മദ് അലി എരുമപ്പെട്ടി, ഷിയാസ് സുൽത്താൻ, കൊടുങ്ങല്ലൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് യൂസഫ് പടിയത്ത്, ജില്ലയിലെ ബിസിനസ് പ്രമുഖർ എന്നിവർ പങ്കെടുത്തു.
ജില്ല റിലീഫ് കമ്മിറ്റി ചെയർമാൻ ആർ.വി.എം. മുസ്തഫ റിലീഫ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിമാരായ അഷ്‌റഫ് കൊടുങ്ങല്ലൂർ, പി.എ. ഫാറൂഖ്, മുൻ ജില്ല പ്രസിഡന്‍റ് മുഹമ്മദ് വെട്ടുകാട്, ജില്ല ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ പട്ടിക്കര, ജില്ല ഭാരവാഹികളായ കബീർ ഒരുമനയൂർ, മുഹമ്മദ് അക്ബർ, ഹനീഫ ചേലക്കര, മുസ്തഫ വടുതല, സുധീർ കയ്പമംഗലം, മണ്ഡലം പ്രസിഡന്‍റുമാരായ ഷറഫുദ്ദീൻ കയ്പമംഗലം, സത്താർ മാമ്പ്ര, അബു ഷമീർ, താജുദ്ദീൻ വെട്ടുകാട്, അബ്ദുൽ ഹമീദ് വടക്കേക്കാട്, ബഷീർ വരവൂർ, മുഹമ്മദ് സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്‍റ് ജമാൽ മനയത്ത് സ്വാഗതവും ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.