കെ.എം.സി.സി 20 നിർധന പെൺകുട്ടികളുടെ വിവാഹം നടത്തും

അബൂദബി: നാദാപുരം മണ്ഡലം അബൂദബി കെ.എം.സി.സി ജനറൽ സെക്രട്ടറിയായിരുന്ന അറക്ക അബൂബക്കർ സാഹിബി​െൻറ സ്മരണാർഥം 20 നിർധന പെൺകുട്ടികളുടെ വിവാഹം ഫെബ്രുവരിയിൽ 'കാനോത്ത് 22' എന്ന പേരിൽ നാദാപുരത്ത് നടത്താൻ തീരുമാനിച്ചു.

നാദാപുരം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലും സംഗമം നടത്തും. സാലി മുഹമ്മദ് പുതുശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം അബൂദബി കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂർ അലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു.

രണ്ട് പെൺകുട്ടികളുടെ വിവാഹത്തിനാവശ്യമായ തുക ഷുക്കൂറലി കല്ലുങ്ങലിന് കൈമാറി ഇസ്മായിൽ കുനിയിൽ ഫണ്ട് ശേഖരണം ഉദ്​ഘാടനം ചെയ്തു.ദീർഘകാലത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്കു മടങ്ങിയ പാവപ്പെട്ടവർക്കായി തഖ്വാഫുൽ പദ്ധതിക്ക് രൂപം നൽകി.

നാദാപുരം മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലേയും പ്രവാസികളിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള വിവിധ ആനുകൂല്യങ്ങളാണ് തഖ്വാഫുൽ പദ്ധതിയിൽ നടപ്പാക്കുക.

ജില്ല ആക്ടിങ് പ്രസിഡൻറ് ഖാസിം മാളിക്കണ്ടി, ജനറൽ സെക്രട്ടറി അബ്​ദുൽ ബാസിത്ത് കയക്കണ്ടി, സെക്രട്ടറിമാരായ അശ്‌റഫ് നജാത്ത്, ഫൈസൽ കേളോത്ത്, വൈസ് പ്രസിഡൻറ് ഹമീദ് കച്ചേരികുനി, ഹാരിസ് തായമ്പത്ത് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ശിഹാബ് തങ്ങൾ, ഉബൈദ് നരിപ്പറ്റ, അസ്ഹർ വാണിമേൽ എന്നിവർ നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി ജാഫർ തങ്ങൾ സ്വാഗതവും സെക്രട്ടറിവി.കെ. ഷഫീഖ് നന്ദിയും പറഞ്ഞു.

Tags:    
News Summary - kmcc will conduct marriage for poor girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.