അബൂദബി: പ്രവാസികളുടെ താൽപര്യം സംരക്ഷിക്കാതെയും അവരെ അവഗണിച്ചും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ സി.ടി അഹമ്മദലി. അബൂദബി കാസർകോട് ജില്ല കെ.എം.സി.സി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുറഹ്മാന് ഹാജി ചേക്കു അധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ മുനീര്‍ ഹാജി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, സിംസാറുല്‍ ഹഖ് ഹുദവി, അബൂദബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സി.എച്ച് യൂസഫ് മാട്ടൂല്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാസിത്ത് കായക്കണ്ടി, ദുബൈ കെ.എം.സി.സി ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തോട്ടി, ജില്ല ട്രഷറര്‍ ടി.ആര് ഹനീഫ്, ഹനീഫ് മരവയല്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അഷറഫ്, സെക്രട്ടറി റാഷിദ് എടത്തോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.