ഷാർജ: മുസ്ലിം ലീഗിന്റെ ഡൽഹിയിലെ ആസ്ഥാന മന്ദിരമായ ഖാഇദേ മില്ലത്ത് സെന്റർ നിർമാണ പ്രവർത്തനം വിജയിപ്പിക്കാൻ ഷാർജ കെ.എം.സി.സി കല്യാശ്ശേരി മണ്ഡലം പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് വി.വി. സിദ്ദീഖിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഫസൽ തലശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റുമാരായ സി.പി. ഖാലിദ്, എ.സി. ഇഖ്ബാൽ എന്നിവർ സംസാരിച്ചു.കെ.ടി.പി. ഇബ്രാഹിം, ജബ്ബാർ കല്യാശ്ശേരി, ജബീൽ പഴയങ്ങാടി, നിയാസ് മടക്കര, അബ്ദുസ്സലാം കുഞ്ഞിമംഗലം, നബീൽ ഇരുമ്പൻ, പി.പി. റസീൽ, എം.പി. അബ്ദുസ്സത്താർ, മൻസൂർ മടക്കര, വി.വി. ത്വയ്യിബ്, അബദുല്ല മുട്ടം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.