ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ വിദേശ പ്രസാധകര്‍ക്ക് അവസരം ലഭിച്ചതുമുതല്‍ സ്ഥിരമായി പങ്കെടുത്തുവരുന്ന കെ.എൻ.എം ബുക്സ് ഇത്തവണയും നിരവധി വിജ്ഞാന ഗ്രന്ഥങ്ങളുടെ ശേഖരവുമായി പങ്കെടുക്കുന്നു. ദുബൈ അല്‍മനാര്‍ സെന്റര്‍ ഡയറക്ടറും റീജന്‍സി ഗ്രൂപ് എം.ഡിയുമായ ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാളിലെ ആദ്യവിൽപന വി.കെ. സകരിയ്യ നിര്‍വഹിച്ചു.
ഷാര്‍ജയിലെ പ്രശസ്ത അഭിഭാഷകന് അഡ്വ. അബ്ദുല്‍ കരീം അഹ്മദ് ബിൻ ഈദ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. പി.പി. മുഹമ്മദ്, അമീര്‍ മുഹമ്മദ് (നിച്ച് കേരള), യാസര്‍ അറഫാത്ത് (ഐ.എസ്.എം കേരള), യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ പി.എ. ഹുസൈൻ ഫുജൈറ, അബ്ദുല്‍ വാഹിദ് മയ്യേരി, മുജീബ് എക്സൽ, റഫീഖ് ഇറവരാംകുന്ന്, അബൂ ഷമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രമുഖ ഇന്ത്യന്‍ പ്രസാധകര് അണിനിരന്നിട്ടുള്ള ഏഴാം നമ്പര്‍ ഹാളിലാണ് കെ.എൻ.എം ബുക്സ് പ്രവര്‍ത്തിക്കുന്നത്. വൈജ്ഞാനിക മേഖലയിലെ നിരവധി കനപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ വിപുലമായ ഗ്രന്ഥശേഖരവും ആകര്‍ഷകമായ വിലക്കുറവും പുസ്തകങ്ങള്‍ നാട്ടില്‍ ലഭിക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അബ്ദുറഹിമാന് തെയ്യമ്പാട്ടില്‍, അഷ്റഫ് പേരാമ്പ്ര, അബ്ദുല്‍വാഹിദ് തിക്കോടി, എന്‍.എം. അക്ബര്‍ഷാ വൈക്കം, കെ.വി. സുഹൈല്‍, ഡി.ഐ.പി. ഹനീഫ, ശഹീല് അല്‍മനാര്‍, സകരിയ്യ അല്‍മനാര്‍, ഫിറോസ് എളയേടത്ത്, ദില്‍ഷാദ് ബശീര്‍, ശിഹാബ് ഉസ്മാന് പാനൂര്‍, കുഞ്ഞിമുഹമ്മദ് പറപ്പൂര്, മുഹമ്മദലി പാലക്കാട് തുടങ്ങിയവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.