കേരളം വളർന്നത്​ പ്രവാസികളുടെ  നിക്ഷേപത്തിലൂടെ- കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി

ദുബൈ: കേരളത്തി​​​െൻറ വളര്‍ച്ചയിലും പുരോഗതിയിലും പ്രവാസികളുടെ നിക്ഷേപത്തിന് വലിയ പങ്കാണുളളതെന്ന് പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി പറഞ്ഞു. ദുബൈ ഐ. പി.എ ബിസിനസ് സംരഭക  വികസന വേദി നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ബിഗ് നൈറ്റ്’  എന്ന പേരിലാണ് ഐ.പി.എ ദുബൈ റാഡിസണ്‍ ഹോട്ടലില്‍ പരിപാടി സംഘടിപ്പിച്ചത്. 
ഈ മരുഭൂമിയില്‍   മലയാളികള്‍ അധ്വാനിച്ചുണ്ടാക്കിയ പണം കേരളത്തിലെത്തിയതുകൊണ്ടാണ് കേരളം പുരേഗതിപ്രാപിച്ചതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി അഭിപ്രായപ്പെട്ടു.

ത​​​െൻറ വീഗാര്‍ഡും വണ്ടര്‍ലായുമെല്ലാം വളര്‍ന്നത് ഗള്‍ഫ് കേരളത്തിന് നല്‍കിയ ഈ സാമ്പത്തിക സുരക്ഷിതത്വം കൊണ്ടുകൂടിയാണ്. കേരളം ഇനിയും ഒരുപാട് നിക്ഷേപ സൗഹൃദമാവാനുണ്ട്. കേരളത്തില്‍ നിന്നുളള സംരംഭകരെ ഒരുമിച്ചുനിര്‍ത്തുന്ന ഐ.പി.എ വലിയ പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നത്. ഇത്തരം കൂട്ടായ്മകളില്‍ നിന്നുളള നിക്ഷേപങ്ങളെ കേരളത്തി​​​െൻറ വളര്‍ച്ചക്ക്​ ഉപയോഗപ്പെടുത്താന്‍ ഭരണനേതൃത്വം പദ്ധതികളാവിഷ്‌കരിക്കണം. കഠിനാഥ്വാനവും സ്വപ്രയത്‌നവും ചെറിയ കാര്യങ്ങളില്‍ വരെ പുലര്‍ത്തുന്ന സൂക്ഷമതയും സംരംഭങ്ങളുടെ വിജയഘടകമാണ്. ചില സംരംഭങ്ങള്‍ പരാജയപ്പെട്ടാല്‍ പുതിയ മേഖലകളിലേക്ക് ചേക്കേറാന്‍ സാധിക്കണം^അദ്ദേഹം പറഞ്ഞു.

ദുബൈയിൽ നടന്ന ബിഗ്‌ നൈറ്റില്‍ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിളളിക്ക് ഐ.പി.എയുടെ ഉപഹാരം ചെയർമാൻ എ.കെ.ഫൈസലി​​​െൻറ നേതൃത്വത്തിൽ കോര്‍ കമ്മിറ്റി^എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ചേര്‍ന്ന് നല്‍കുന്നു.
 

എഴുത്തുകാരൻ ബഷീര്‍ തിക്കോടി കൊച്ചൗസേപ്പ് ചിറ്റിലപ്പിളളിയെ സദസ്സിന് പരിചയപ്പെടുത്തി. ഐ.പി.എ ചെയര്‍മാന്‍ എ.കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് ചടങ്ങില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. ഐ.പി.എ കോര്‍ കമ്മിറ്റി, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന്  ചിറ്റിലപ്പിളളിക്ക് മെമ​േൻറ സമ്മാനിച്ചു. ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച  വി.അബു അബ്​ദുല്ല വീപീസ് ഗ്രൂപ്പ്, എം.എ.അഷ്‌റഫ് അലി- ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍, റോയ് ഗോമസ് ബ്രാന്‍ഡ്‌ഫോളിയോ എന്നീ സംരംഭകരെ ഐപിഎ അവാര്‍ഡ് നല്‍കി ആദരിച്ചു. ചിക്കിങ്​ ചെയര്‍മാന്‍ മന്‍സൂര്‍, വെല്‍ഫിറ്റ് എം.ഡി യഹ്യ തളങ്കര, മലബാര്‍ ഗോള്‍ഡ്  ഇൻറര്‍നാഷനല്‍ എം.ഡി ഷംലാല്‍ അഹ്മദ്, ഹോട്ട്പാക്ക് എം.ഡി ജബ്ബാര്‍, യുണിവേഴ്​സല്‍ ഹോസ്പിറ്റല്‍ എം.ഡി ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മോട്ടിവേഷന്‍ ട്രെയിനറായ സജീവ് നായര്‍ പ്രത്യേക പഠന സെഷന്‍ അവതരിപ്പിച്ചു.

ഐ.പി.എയിലെ സംരംഭകരുടെ കൂട്ടായ്മയിലൊരുങ്ങുന്ന ബിസ്‌മേറ്റ് ഹോള്‍ഡിങ്​ കമ്പനിയുടെ ലോഗോ ലോഞ്ചിംഗും ചടങ്ങില്‍ നടന്നു. ജോജോ സി കാഞ്ഞിരക്കാടന്‍ അവതാരകനായ ചടങ്ങില്‍ സഹീര്‍ സ്റ്റോറീസ് സ്വാഗതവും  റിയാസ് കില്‍ട്ടന്‍  നന്ദിയും പറഞ്ഞു.

Tags:    
News Summary - kochouseph chittilappilly-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.