അബൂദബി: പ്രവാസികളുടെ ക്ഷേമം ഉറപ്പ് വരുത്താനും അവരുടെ സംരക്ഷണത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കാനും കേരള സർക്കാർ അഖിലലോക കേരളസഭാ സമ്മേളനം നടത്തുമെന്ന് സി.പി.എം കേരള സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ. കേരള നിയമസഭയിലെ മന്ത്രിമാർ ഉൾപ്പെടെയുള്ള 140 എം.എൽ.എമാരും പ്രവാസി പ്രതിനിധികളും ഉൾപ്പെടുന്നതായിരിക്കും അഖിലലോക കേരളസഭ. ലോകത്തെ വിവിധ രാജ്യങ്ങളിലെ മലയാളികളുടെ എണ്ണത്തിന് ആനുപാതികമായാണ് അതത് രാജ്യത്തുനിന്ന് പ്രതിനിധികളെ തെരഞ്ഞെടുക്കുക. യു.എ.ഇയിലെ മലയാളികളുടെ എണ്ണത്തിന് ആനുപാതികമായ പ്രതിനിധികൾ ഇൗ രാജ്യത്തുനിന്ന് സഭയിലുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
അബൂദബി ശക്തി തിയറ്റേഴ്സിെൻറ 38ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘60 പിന്നിട്ട കേരളം: ഭാവിയും പ്രതീക്ഷയും’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പ്രവാസികളുടെ പ്രശ്നങ്ങൾ അവരുമായി ചേർന്നിരുന്ന് ചർച്ച ചെയ്യുന്ന അപൂർവ സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കാൻ പോകുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ഒരു പദ്ധതിയുണ്ടായിട്ടില്ല. 2018 ജനുവരിയിലാണ് അഖിലലോക കേരളസഭ ചേരുകയെന്നും കോടിയേരി വ്യക്തമാക്കി.
വികസന രംഗത്ത് പുതിയ കാഴ്ചപ്പാട് വേണം. സാമൂഹിക നിതിയിൽ അധിഷ്ഠിതമായിരിക്കണം വികസന പ്രവർത്തനങ്ങൾ. വികസനത്തിെൻറ നേട്ടം പാവപ്പെട്ടവെൻറ കുടിലുകളിലുമെത്തണം. ഇന്ത്യയുടെ ചില സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും സാധിക്കുന്നില്ല. ബിരിയാണിച്ചെമ്പിൽ ബീഫുണ്ടോയെന്ന് നോക്കാൻ വരാത്ത സംസ്ഥാനമാണ് കേരളം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശവുമുള്ള സംസ്ഥാനമാണത്. ഇവ കേരളത്തിെൻറ ഏറ്റവും വലിയ പ്രത്യേകതയായി നമുക്ക് പറയാൻ സാധിക്കും.
മതേതരത്വം മുറുകെ പിടിച്ച് പ്രവർത്തിക്കുേമ്പാഴേ ഇന്ത്യക്ക് ഒരൊറ്റ രാഷ്ട്രമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ. മതത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യ രൂപവത്കൃതമായിരുന്നതെങ്കിൽ ഇതിനകം വിവിധ പ്രദേശങ്ങളായി വിഭജിക്കെപ്പടുമായിരുന്നു. അതാണ് പാകിസ്താെൻറ അനുഭവം. ഇന്ത്യക്കൊപ്പം രൂപവത്കരിച്ച പാകിസ്താൻ മതത്തിെൻറ അടിസ്ഥാനത്തിലാണ് രൂപം കൊണ്ടത്. ഇന്ന് ആ പാകിസ്താൻ ഒരു രാഷ്ട്രമല്ല.
സോവിയറ്റ് യൂനിയൻ 71 വർഷം നിലനിന്ന രാജ്യമാണ്. സോവിയറ്റ് യൂനിയനിലെ വ്യത്യസ്ത സമൂഹങ്ങളെ ഏകോപിപ്പിച്ച് നിർത്തിയത് സോഷ്യലിസം, മതനിരപേക്ഷത എന്നിവയോടുള്ള പ്രതിബദ്ധതയായിരുന്നു. എന്നാൽ, 1991ൽ പിരിച്ചുവിടപ്പെട്ട ശേഷം ഇന്ന് സോവിയറ്റ് യൂനിയൻ 15 രാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
അബൂദബി ശക്തി തിയറ്റേഴ്സ് പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് പാടൂർ സ്വാഗതവും വൈസ് പ്രസിഡൻറ് സഫറുല്ല പാലപ്പെട്ടി നന്ദിയും പറഞ്ഞു. ഡോ. ബി.ആർ. ഷെട്ടി, െകാച്ചുകൃഷ്ണൻ, കെ.ബി. മുരളി, പ്രശാന്ത് മങ്ങാട്ട്, ഗണേഷ് ബാബു, സജീവൻ, സൂരജ്, അബ്ദുൽ സലാം, ടികെ. മനോജ്, വക്കം ജയലാൽ, അബ്ദുല്ല ഫാറൂഖി, രവി ഇടയത്ത്, ഒ.വി. മുസ്തഫ, അബ്ദുൽ സലാം, റൂഷ് മെഹർ, ടി.എം. സലീം, അമർ സിങ്, കോശി ജോർജ്, പ്രിയ ബാലചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.