‘കോൽക്കളിയിലെ പടപ്പാട്ടുകൾ’ എന്ന ശീർഷകത്തിൽ നടന്ന അവതരണ സെഷനിൽ കളി അവതരിപ്പിച്ച എടരിക്കോട് കോൽക്കളി ടീം

വീണ്ടും കോൽക്കളി താളം; പടപ്പാട്ടുകളുമായി എടരിക്കോട് ടീം

ദുബൈ: 'മാപ്പിള മലബാർ... മാഷ്ഹൂറത്താണ് ഈ ദാർ...ചോപ്പേറും ചോര ചിന്തിയ താജുൽ അഹവാർ..' സ്വാതന്ത്ര്യ സമര- പോരാട്ടങ്ങളുടെ ശീലുകൾക്കൊപ്പം കോൽക്കളിയിൽ താളം പിടിച്ച്​ വീണ്ടും പ്രവാസലോകം. കള്ളിമുണ്ടും ബെൽറ്റുമണിഞ്ഞ കോൽക്കളിക്കാർ ചിലമ്പണിഞ്ഞ ഈറൻപനയിൽ താളമടിച്ച് പാടിയപ്പോൾ ആസ്വാദകർക്ക് അത് നവ്യാനുഭവമായി. മലബാർ സമരപോരാട്ടത്തി​െൻറ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി -ദുബൈ കെ.എം.സി.സി തിരൂരങ്ങാടി, നീലഗിരി മണ്ഡലങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'അന്നിരുപത്തൊന്നിൽ' പരിപാടിയിലാണ്​ എടരിക്കോട് കോൽക്കളി ടീമി​െൻറ പ്രകടനം.

ഇ​ടവേളക്ക്​ ശേഷം പ്രവാസ മണ്ണിലേക്ക്​ കോൽക്കളിയുടെ താളം തിരിച്ചുവന്നതി​െൻറ സന്തോഷവും എല്ലാവരിലും ​പ്രകടമായിരുന്നു. പടപ്പാട്ടുകളുടെ ഈണത്തിൽ മാസ്മരിക ചുവടുകൾ തീർത്ത്​ എടരിക്കോട് സംഘം അവതരിപ്പിച്ച കോൽക്കളി തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടവീര്യത്തെ അനുസ്മരിക്കും വിധമുള്ള മുന്നേറ്റചുവടുകളായിരുന്നു.

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നിരവധി തവണ കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയ ടീമാണ് എടരിക്കോട്. ഷബീബ് എടരിക്കോടി​െൻറ നേതൃത്വത്തിലുള്ള പ്രവാസി കലാകാരന്മാരാണ് കോൽക്കളി പ്രകടനം മനോഹരമാക്കിയത്. വട്ടകോലിൽ തുടങ്ങിയ കളി മറിഞ്ഞടി മിൻകളിയും, മുന്നോട്ടേഴിക്കലും കടന്ന് ഒഴിച്ചടി മുട്ട് മൂന്നി​െൻറ കോർക്കലും ദൃശ്യമാക്കിയാണ് കളി അടക്കംവെച്ചത്. കലാകാരന്മാർക്ക് സുലൈമാൻ വെന്നിയൂർ സമ്മാനങ്ങൾ വിതരണം ചെയ്തു.

'മലബാർ സമരം നൽകുന്നത്​ അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെ ഉജ്ജ്വല സ്മരണകൾ'

ദുബൈ: 500 വർഷത്തെ അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെ ഉജ്ജ്വല സ്മരണകളാണ് മലബാർ സമരം നൂറാം വാർഷികത്തിലൂടെ ആഘോഷിക്കപ്പെടുന്നതെന്ന് യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ. 'അന്നിരുപത്തൊന്നിൽ' സർഗാത്മകത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പടപ്പാട്ടുകൾ മാപ്പിളമാരുടെ പോരാട്ട വീര്യത്തെ പ്രചോദിപ്പിക്കുമെന്ന ഭീതിയില്‍ നിന്നുമാണ് അവരുടെ പല സാഹിത്യസൃഷ്​ടികളും നിരോധിക്കപ്പെട്ടതെന്നും ഒരു ജനതയെന്ന നിലയിൽ അവ​െൻറ കലയിലൂടെയും സാഹിത്യത്തിലൂടെയും ഉയർന്നുവന്ന സ്വാതന്ത്ര്യബോധത്തി​െൻറ ഓർമകളും പങ്കുവെക്കേണ്ടതുണ്ടെന്ന് സദസ്സ് അഭിപ്രായപ്പെട്ടു.

മലബാർ ചരിത്രാഖ്യാനങ്ങൾ വീണ്ടെടുക്കുന്നതി​െൻറ ആവശ്യകതയെ കൂടുതൽ സജീവമാക്കുക എന്ന ആശയത്തിൽ നിന്നാണ് 'അന്നിരുപത്തൊന്നിൽ' എന്ന പേരിലുള്ള സദസ്സ് സംഘടിപ്പിക്കപ്പെട്ടത്. മലബാർ സമരം നൂറാം വാർഷികവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ല കെ.എം.സി.സിയുടെ ഒരു വർഷം നീളുന്ന കാമ്പയി​െൻറ ഭാഗമായിരുന്നു പരിപാടി.നീലഗിരി മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ 1921 സമരത്തി​െൻറ നേർ സാക്ഷ്യങ്ങൾ അടയാളപ്പെടുത്തിയ ഡോക്യുമെൻററി പ്രദർശനം നടന്നു. തിരൂരങ്ങാടി കെ.എം.സി.സിയുടെ കീഴിൽ 'മലബാർ സമരം ഇശലുകളിലൂടെ' എന്ന ആലാപന സെഷനും ദുബൈയിലെ എടരിക്കോട് കോൽക്കളി ടീം അവതരിപ്പിച്ച കോൽക്കളിയിലെ സമരപ്പാട്ടുകളും ചടങ്ങിനെ വേറിട്ടതാക്കി. ടി.പി. സൈതലവി അധ്യക്ഷത വഹിച്ചു.

ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ കെ.പി.എ. സലാം, ആർ. ഷുക്കൂർ ഇസ്മായിൽ അരുക്കുറ്റി, മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ്​ യാഹുമോൻ, ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡൻറ്​ സീതി കൊളക്കാടൻ, റിയാദ് കെ.എം.സി.സി ഭാരവാഹി ഷബീബ് രാമപുരം, നീലഗിരി മണ്ഡലം പ്രസിഡൻറ്​ മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ജബ്ബാർ ക്ലാരി പ്രാർഥന നടത്തി. റഹ്മത്തുള്ള തിരൂരങ്ങാടി സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kolkali rhythm again; Etericode team with songs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.