ഷാർജ: ഷാർജയിലെ വിവിധ പ്രദേശങ്ങളിലെ തൊഴിലാളി പാർപ്പിടങ്ങളിൽ കോവിഡ് -19 മുൻകരുതൽ ലംഘിച്ച 21,000ത്തിലേറെ കേസുകൾ ഉണ്ടായതായി ഷാർജ പൊലീസിലെ ലേബർ താമസ പരിശോധന സംഘം കണ്ടെത്തി.മേയ് 20 മുതൽ ഒക്ടോബർ ഒന്നുവരെയുള്ള കാലയളവിൽ പരിശോധന സംഘങ്ങൾക്ക് 21,959 പിഴകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
6,959 നിയമലംഘനങ്ങൾ വ്യവസായിക മേഖലയിലാണെന്നും എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനും പൊലീസിലെ സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് സയീദ് അൽ നൂർ അഭിപ്രായപ്പെട്ടു.കമ്യൂണിറ്റി അംഗങ്ങളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനും വൈറസ് പടരാതിരിക്കുന്നതിനും 1,70,089 ബോധവത്കരണ ലഘുലേഖകൾ വിവിധ ഭാഷകളിൽ പൊലീസ് സേന വിതരണം ചെയ്തു.ഈ കാലയളവിൽ സമർഥരായ ഫീൽഡ് ടീമുകൾ നടത്തിയ വലിയ ശ്രമങ്ങൾ ബ്രിഗേഡിയർ ജനറൽ നൂർ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.