ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റി യോഗം

കോവിഡ് മരണം: പ്രവാസി കുടുംബങ്ങൾക്ക് സർക്കാർ സഹായം ലഭ്യമാക്കണം

ദുബൈ: കോവിഡ് മൂലം വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിന് സർക്കാർ സഹായം ലഭ്യമാക്കണമെന്ന് ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റി ഭാരവാഹികളുടെ യോഗം കേന്ദ്ര–കേരള സർക്കാറുകളോട് ആവശ്യപ്പെട്ടു. നൂറുകണക്കിന് പ്രവാസികളാണ് വിദേശരാജ്യങ്ങളിൽ കോവിഡ് മൂലം മരിച്ചത്. പ്രവാസികളുടെ മരണത്തോടെ പല കുടുംബങ്ങളും പട്ടിണിയിലാണ്​. കുടുംബങ്ങൾക്ക് സഹായം നൽകാനും നാട്ടിലകപ്പെട്ട പ്രവാസികൾക്ക് പുനരധിവാസം നൽകാനും സർക്കാർ അടിയന്തരമായി പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്​ സർക്കാറിന്​ നിവേദനം നൽകി.

ജില്ല പ്രസിഡൻറ് അബ്​ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ട്രഷറർ ടി.ആർ. ഹനീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ, റാഫി പള്ളിപ്പുറം, അഡ്വ. ഇബ്രാഹീം ഖലീൽ, സലാം തട്ടാനിച്ചേരി, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്സിൻ എന്നിവർ സംസാരിച്ചു. ജില്ല ഓർഗനൈസിങ്​ സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.

Tags:    
News Summary - Kovid's death: Government should provide assistance to expat families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.