കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

റാസൽഖൈമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം റാസൽഖൈമയിൽ മരണപ്പെട്ടു. കോഴിക്കോട് ചേവരമ്പലം സ്വദേശി കളത്തുമറത്ത് സുരേഷ് ബാബു (60) ആണ് ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. 35 വർഷമായി റാസൽഖൈമയിൽ എ.സി മെക്കാനിക്ക് ജോലി ചെയ്തിരുന്ന സുരേഷ് ഈയിടെയാണ് വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങിയത്. 

അതിന് ശേഷം വീണ്ടും വിസിറ്റിങ് വിസയിലെത്തി ജോലി അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ കാലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് റാക് സൈഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. 

പിതാവ്: മൂതാരാൻ, മാതാവ്: നാരായണി, ഭാര്യ: ഷീബ സുരേഷ്. ഒരു മകനും ഉണ്ട്. സൈഫ് ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് റാസൽ ഖൈമയിലെ സാമൂഹിക പ്രവർത്തകർ അറിയിച്ചു.


 

Tags:    
News Summary - kozhikode native dead in ras al khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.