കെ.​പി.​പി.​എ​ൻ.​എ ​സം​ഘ​ട​ന ലോ​ഗോ എ​മി​റേ​റ്റ്സ് ഫി​ലാ​റ്റ​ലി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഒ​മ​ർ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്

ലോ​ഗോ പ്ര​കാ​ശ​നം നടത്തി

ദു​ബൈ: യു.​എ.​ഇ​യി​ൽ രൂ​പ​വ​ത്കൃ​ത​മാ​യ കേ​ര​ള പ്ര​വാ​സി ഫി​ലാ​റ്റ​ലി​ക്​ ആ​ൻ​ഡ്​ ന്യൂ​മി​സ്മാ​റ്റി​ക്​ അ​സോ​സി​യേ​ഷ​ൻ (കെ.​പി.​പി.​എ​ൻ.​എ) എ​ന്ന സം​ഘ​ട​ന​യു​ടെ ലോ​ഗോ ഷാ​ർ​ജ മെ​ഗാ മാ​ളി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

എ​മി​റേ​റ്റ്സ് ഫി​ലാ​റ്റ​ലി​ക് അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം അ​ലി ഹ​സ​ൻ അ​ൽ മു​ല്ല, ഖ​ത്ത​ർ ഫി​ലാ​റ്റ​ലി​ക് ആ​ൻ​ഡ്​ ന്യൂ​മി​സ്മാ​റ്റി​ക് ക്ല​ബ് ഭാ​ര​വാ​ഹി ഹു​സൈ​ൻ റ​ജ​ബ് അ​ൽ ഇ​സ്മാ​യി​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​മി​റേ​റ്റ്സ് ഫി​ലാ​റ്റ​ലി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഒ​മ​ർ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് ആ​ണ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്. കെ.​പി.​പി.​എ​ൻ.​എ​യു​ടെ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ ഫാ​റൂ​ഖ് കു​റ്റി​ച്ചി​റ ഏ​റ്റു​വാ​ങ്ങി. മാ​യ​ൻ കോ​ഴി​ക്കോ​ട്, ജോ​ൺ​സ​ൺ മാ​ത്യു, കെ.​പി.​എ. റ​ഫീ​ഖ്, റാ​ഫി പെ​രു​മ​ല, പി.​സി. രാ​മ​ച​ന്ദ്ര​ൻ, അ​ൽ​ത്താ​ഫ് ത​ല​ശ്ശേ​രി, നി​ഷ ഷി​ബു, വി​ൽ​സ​ൺ ലൂ​യി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ണ​യ​ങ്ങ​ളും സ്റ്റാ​മ്പു​ക​ളും ശേ​ഖ​രി​ക്കു​ന്ന യു.​എ.​ഇ​യി​ലെ മ​ല​യാ​ളി​ക​ൾ ചേ​ർ​ന്ന് ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്നി​ന്​ കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ലാ​ണ് സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ച്ച​ത്.

Tags:    
News Summary - K.P.P.N.A logo was published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.