ജോലിയിലാണെങ്കിലും വരയിലാണെങ്കിലും, കൃഷ്ണദാസ് ഒന്നാന്തരം ഡിസൈനറാണ്. കറാമയിലെ ജൂവല്ലറിയിൽ സ്വർണാഭരണങ്ങൾ ഡിസൈൻ ചെയ്യുന്നതിനിടയിൽ വീണുകിട്ടുന്ന സമയവും ചിത്രരചനക്കായി നീക്കിവെക്കും. സ്കൂൾ കാലത്തെ ചിത്രരചന പാടവം പൊടിതട്ടിയെടുത്ത് കാൻവാസിലേക്ക് പകർത്തുകയാണ് ഈ വാണിയംകുളംകാരൻ.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായി എം.എ. യൂസുഫലി തുടങ്ങിയവരുടെ ചിത്രങ്ങൾ ഏറെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു.
ലോക്ഡൗൺകാലത്താണ് വീണ്ടും വരയിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് ആലോചിച്ചതെന്ന് കൃഷ്ണദാസ് പറയുന്നു. ആദ്യം വരക്കാൻ തോന്നിയത് ശൈഖ് മുഹമ്മദിെൻറ ചിത്രമായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് പിണറായി വിജയനെ വരച്ചത്. മനസിലെ കമ്യൂണിസ്റ്റ് അനുഭാവമാണ് സഖാവിെൻറ ചിത്രം വരക്കാൻ പ്രേരിപ്പിച്ചത്.
പെൻസിൽ ഉപയോഗിച്ചാണ് വര. നിറം നൽകാൻ കരി ഉപയോഗിക്കും. മറ്റ് നിറങ്ങൾ ഉപയോഗിക്കാറില്ല. 13 വർഷമായി പ്രവാസം തുടങ്ങിയിട്ട്. ദുബൈ കറാമ സെൻററിന് സമീപത്തെ സ്റ്റാർഷൈൻ ജൂവല്ലറിയിൽ മോതിരം, ലോക്കറ്റ് പോലുള്ളവ ഡിസൈൻ ചെയ്യുന്നത് കൃഷ്ണദാസാണ്. സ്കൂളിൽ പഠിക്കുേമ്പാൾ ചിത്രരചനയിൽ സ്ഥിരം ഒന്നാം സ്ഥാനത്തായിരുന്നു. വരയുടെ വഴിയിൽതന്നെയാണ് മക്കളായ കാവ്യയും ദൃശ്യയും വളർന്നതും. ഭാര്യ: രത്നവല്ലി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.