ദുബൈ: ലോകമെങ്ങുമുളള പ്രവാസി സമൂഹത്തിെൻറ സാമ്പത്തിക ഭദ്രതയും കേരളത്തിെൻറ വികസനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഓൺലൈൻ രജിസ്േട്രഷൻ ഇന്നാരംഭിക്കും.യുഎഇ സമയം ഉച്ചതിരിഞ്ഞ് 3.30 ന് തിരുവനന്തപുരം കേരള നിയമസഭാമ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ചടങ്ങ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി ആദ്യ രജിസ്േട്രഷൻ നിർവ്വഹിക്കും. പ്രവാസി ചിട്ടിയിൽ ആദ്യം രജിസ്േട്രഷൻ പൂർത്തിയാക്കുന്നവർക്കായി പ്രത്യേക സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് യു.എ.ഇയിലേക്ക് ദുബൈ ഷോപ്പിംങ്ങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ടൂ വേ വിമാന ടിക്കറ്റോ, കെ.ടി.ഡി.സി ഹോളിഡേ പാക്കേജോ സമ്മാനമായി നേടാൻ അവസരമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്േട്രഷനും bn www. pravasi.ksfe.com വെബ് സൈറ്റ് സന്ദർശിക്കാം. പ്രവാസി ചിട്ടിയിൽ രജിസ്റ്റർ ചെയ്യാൻ ലളിതമായ നടപടികളാണ് സംവിധാനിച്ചിരിക്കുന്നത്. വെബ് സൈറ്റിൽ പ്രവേശിച്ച് പാസ്പോർട്ടിലെ പേര്, പാസ്പോർട്ട് നമ്പർ, എക്സ്പയറി ഡേറ്റ്, ഇ–മെയിൽ വിലാസം, ഫോൺ നമ്പർ, എമിറേറ്റ്സ് ഐ.ഡി നമ്പർ/ ലേബർ ഐഡി നമ്പർ ടൈപ്പ് ചെയ്യുക. രജിസ്റ്റർ ചെയ്യുന്ന ഫോൺ നമ്പറിലേക്ക് അയക്കുന്ന ഒ.ടി.പി വെരിഫൈ ചെയ്ത് രജിസ്േട്രഷൻ നടപടി പൂർത്തിയാക്കാം.
പ്രത്യേക മൊബൈൽ ആപ്പും ലഭ്യമാണ്. സംസ്ഥാനത്തെ ചിട്ടിയിൽ നിന്നും വ്യത്യസ്തമായി പ്രവാസി ചിട്ടിക്ക് എൽ.ഐ.സിയുടെ ഇൻഷുറൻസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്ക് അറിയിച്ചു. ചിട്ടിയിൽ ചേരുന്ന ആരെങ്കിലും മരണമടഞ്ഞാൽ ബാക്കി വരുന്ന തവണകൾ എൽ.ഐ.സി അടച്ചുതീർക്കുകയും ആനുകൂല്ല്യങ്ങൾ ബന്ധുക്കൾക്ക് ലഭ്യമാക്കുകയും ചെയ്യും.
ചിട്ടിയിൽ ചേർന്നവരാരെങ്കിലും വിദേശത്ത് മരണമടഞ്ഞാൽ മൃതദേഹം നാട്ടിലെത്തിക്കാനുളള ചുമതല കെ.എസ്.എഫ്.ഇ വഹിക്കുകയും ചെയ്യും.
പ്രവാസി ചിട്ടിയുടെ തുടക്കം യു.എ.ഇയിലായിരിക്കും. പിന്നാലെ മറ്റ് ജി.സി.സി രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിവിടങ്ങളിലെ പ്രവാസി സമൂഹത്തിനും പ്രവാസി ചിട്ടി ലഭ്യമാക്കും. 9447097907 നമ്പറിൽ വാട്ട്സ്ആപ്പ്, 3707 നമ്പറിലേക്ക് KSFE എന്ന് എസ്.എം.എസ്,മൊബൈലിൽ നിന്ന് 009148189669 എന്ന നമ്പറിലേക്ക് മിസിഡ് കോൾ എന്നിങ്ങനെ ഏതെങ്കിലും ചെയ്താൽ പ്രവാസി ചിട്ടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.