വനിതകളില്‍ സുരക്ഷ അവബോധത്തിന് 'ലബീഹ്'

സ്​ത്രീകളിൽ സുരക്ഷാ അവബോധം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റാക് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ 'ലബീഹ് ടീം'. പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാണ് 'ലബീഹ്' വിഭാഗത്തി​െൻറ പ്രവര്‍ത്തനമെന്ന് വനിതാ പൊലീസ് കൗണ്‍സില്‍ മേധാവി ക്യാപ്റ്റന്‍ മൊസ അല്‍ ഖബൗരി പറഞ്ഞു.

ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിനും 'ലബീഹ്' രംഗത്തുണ്ടാകും. വനിതാ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ടീമിന് സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി പിന്തുണ നല്‍കുന്നതിനുള്ള ഉത്തരവാദിത്തവുമുണ്ട്.

റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്​ദുല്ല അല്‍വാന്‍ നുഐമിയുടെ നിർദേശപ്രകാരമാണ് 'ലബീഹ്' ടീമി​െൻറ രൂപവത്കരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൊലീസ് വകുപ്പി​െൻറ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനും പൊതുജനങ്ങള്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സേവനങ്ങള്‍ വേഗത്തിലെത്തിക്കുകയും ചെയ്യുകയെന്നതില്‍ ഊന്നിയായിരിക്കും ലബീഹ് ടീമി​െൻറ പ്രവര്‍ത്തനം.

Tags:    
News Summary - 'Labih' for safety awareness among women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.