മനാമ: പുതുതായി ആരംഭിച്ച ലേബർ രജിസ്ട്രേഷൻ പദ്ധതിയെക്കുറിച്ച് അവബോധം നൽകുന്നതിനായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) എന്നിവയുമായി സഹകരിച്ച് ഇന്ത്യൻ എംബസി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് 6.30ന് ഇന്ത്യൻ എംബസിയിലാണ് പരിപാടി. എൽ.എം.ആർ.എ ഉദ്യോഗസ്ഥരുമായി സംസാരിച്ച് സംശയനിവാരണം വരുത്തുന്നതിനുള്ള അവസരവുമുണ്ടായിരിക്കും.
ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, എൽ.എം.ആർ.എ ആക്ടിങ് ഡെപ്യൂട്ടി സി.ഇ.ഒ-റിസോഴ്സസ് ആൻഡ് സർവിസസ് എസാം മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരിക്കും. പുതിയ സംവിധാനത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്ക് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.