അബൂദബി: വീട്ടുജോലിക്കാരുടെ അവകാശം സംരക്ഷിക്കാനും ജോലിസമയം ക്രമീകരിക്കാനുമുള്ള കരട് നിയമത്തിന് ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) അംഗീകാരം നൽകി. അന്താരാഷ്്ട്ര തൊഴിൽ സംഘടനാ കൺവെൻഷെൻറ ശിപാർശകൾക്ക് അനുസൃതമായി തയാറാക്കിയ കരട് നിയമത്തിന് മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിട്ടുണ്ട്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഒപ്പ് വെക്കുന്നന്നതോടെ നിയമത്തിന് പ്രാബല്യമാകും.
ജോലിക്കാരുടെ വാർഷികാവധി, വാരാവധി, രേഖകൾ കൈവശം വെക്കാനുള്ള അവകാശം, വിശ്രമ സമയക്രമം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് നിയമം. എല്ലാ തരം വിവേചനത്തിൽനിന്നും പീഡനത്തിൽനിന്നും വീട്ടുേജാലിക്കാർക്ക് സംരക്ഷണവും നിയമം ഉറപ്പ് നൽകുന്നു. 18 വയസ്സ് പൂർത്തിയായവരെ മാത്രമേ ജോലിക്ക് നിയമിക്കാവൂ എന്ന് നിയമത്തിൽ വ്യക്തമാക്കുന്നു. സ്വന്തം രാജ്യത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പ് േജാലിയെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ജോലിക്കാർ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള തൊഴിൽനിയമന ഏജൻസികളുടെ ഉത്തരവാദിത്തത്തെ കുറിച്ചും പരാമർശിക്കുന്നു. തൊഴിലാളി, തൊഴിലുടമ, തൊഴിൽനിയമന ഏജൻസി എന്നിവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിയമത്തിലുണ്ട്.
തൊഴിലാളിയുടെ പ്രബേഷൻ നിബന്ധനകൾ, കരാർ റദ്ദാക്കുേമ്പാൾ പാലിക്കേണ്ട കാര്യങ്ങൾ, ജോലിക്കാരനെ കാണാതായാൽ തൊഴിലുടമ ചെയ്യേണ്ട കാര്യങ്ങൾ, ശമ്പള വ്യവസ്ഥ, ശമ്പളം നൽകിയത് രേഖപ്പെടുത്തേണ്ട വിധം തുടങ്ങിയവയും നിയമനിർദേശങ്ങളിലുണ്ട്.
വീട്ടുജോലിക്കാരെ വേലക്കാർ, സഹായി, കാവൽക്കാരൻ, സുരക്ഷാ ഉദ്യോഗസ്ഥൻ, വീട്ടിലെ ആട്മാട് ശുശ്രൂഷകൻ, കുടുംബ ഡ്രൈവർ, കുതിര പരിചാരകൻ, പ്രാപ്പിടിയൻ പരിശീലകൻ, വീട് സൂക്ഷിപ്പുകാരൻ, സ്വകാര്യ പരിശീലകൻ, സ്വകാര്യ അധ്യാപകൻ, ശിശുപരിപാലകർ, വീട്ടുകൃഷിയുടെ നോട്ടക്കാർ, സ്വകാര്യ നഴ്സ്. സ്വകാര്യ പി.ആർ.ഒ, സ്വകാര്യ കാർഷിക എൻജിനീയർ എന്നിങ്ങനെ തരംതിരിക്കുന്നു. ഇതുവരെ വേലക്കാർ, വീട്ടുകൃഷി നോട്ടക്കാർ, വീട്ടു ഡ്രൈവർ എന്നിങ്ങനെ മാത്രമാണ് തരംതിരിച്ചിരുന്നത്.
യു.എ.ഇയിൽ 750,000ത്തോളം വീട്ടുജോലിക്കാരുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്.
രാജ്യത്തെ മൊത്തം വിദേശ തൊഴിലാളികളുടെ 20 ശതമാനം വരുമിത്. ഇവരിൽ 65 ശതമാനവും അബൂദബി, ദുബൈ, ഷാർജ എമിറേറ്റുകളിലാണ്.
ബുധനാഴ്ച നടന്ന എഫ്.എൻ.സി യോഗത്തിൽ സ്പീക്കർ ഡോ. അമൽ അബ്ദുല്ല ആൽ ഖുബൈസി അധ്യക്ഷത വഹിച്ചു. മാനവ വിഭവശേഷി^സ്വകാര്യവത്കരണ മന്ത്രി സഖർ ബിൻ ഗോബാശ് സഇൗദ് ഗോബാശ്, എഫ്.എൻ.സി കാര്യ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽ കഅബി തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.