ഷാർജ: ഈ മാസം ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരളയുടെ ഉത്സവമേളത്തിന് കൊഴുപ്പേകാൻ ലാഗോ മിനറൽ വാട്ടർ ആകർഷകമായ മത്സരങ്ങൾ അടങ്ങിയ സ്വർണ തമ്പോല സംഘടിപ്പിക്കുന്നു.
സ്വർണ നാണയങ്ങളും അതിശയിപ്പിക്കുന്ന മറ്റനേകം സമ്മാനങ്ങളുമാണ് ലാഗോ ഇത്തവണ എക്സിബിഷനായി ഒരുക്കിയിട്ടുള്ളത്. പ്രദർശന ഹാളിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റാളിലാണ് തമ്പോല ഗെയിമുകൾ നടക്കുക. കമോൺ കേരളയിൽ പങ്കാളിയായ ലാഗോ കഴിഞ്ഞ രണ്ടുതവണയും ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഗെയിമുകൾക്ക് കളമൊരുക്കിയിരുന്നു. ഉയർന്ന നിലവാരത്തിനുള്ള അംഗീകാരങ്ങളായ എച്ച്.എ.സി.സി.പി, ഇ.എസ്.എം.എ എന്നിവ ലാഗോ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.