ദുബൈ: എമിറേറ്റിലെ ജബൽ അലി പ്രദേശത്ത് വൻ തീപിടിത്തം. ബുധനാഴ്ച ഉച്ചക്ക് ശേഷം പ്ലാസ്റ്റിക് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അകത്തുള്ളവരെ അപകടമുണ്ടായ ഉടൻ ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കില്ല. അഗ്നിശമന സേനാവിഭാഗം സ്ഥലത്തെത്തി അരമണിക്കൂറിനകം തീയണച്ചു.
പ്ലാസ്റ്റിക് കത്തിയതിനെ തുടർന്ന് പ്രദേശത്ത് ദീർഘനേരം കറുത്ത പുക നിറഞ്ഞു. സിവിൽ ഡിഫൻസ് വിഭാഗത്തിെൻറ അതിവേഗ രക്ഷാപ്രവർത്തനം കാരണം തീ മറ്റിടങ്ങളിലേക്ക് പടർന്നില്ല. കാരണം അധികൃതർ പുറത്തുവിട്ടിട്ടില്ല. വേനൽക്കാലത്ത് രാജ്യത്ത് തീപടരുന്നത് വർധിക്കാറുണ്ട്. എന്നാൽ, ശക്തമായ സുരക്ഷ-പ്രതിരോധ സംവിധാനങ്ങൾ നിലവിലുള്ളതിനാൽ ഈ വർഷം തീപിടിത്തങ്ങൾ കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.