വലിയ ടാക്​സികളിൽ നാലുപേർക്ക്​ യാത്ര ചെയ്യാം

ദുബൈ: കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി ടാക്​സി യാത്രികർക്ക്​ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇളവ്​. 'ഹല' വഴി ബുക്ക്​ ചെയ്യുന്ന ടാക്​സി വാനുകളിൽ നാലുപേർക്ക്​ സഞ്ചരിക്കാൻ അനുമതി നൽകി. ആറ്​ സീറ്റുകളുള്ള ടാക്​സികൾക്ക്​ മാത്രമാണ്​ അനുമതി. ഡ്രൈവറെ കൂടാതെ നടുവിലെ സീറ്റിൽ രണ്ടു പേർക്കും പിൻഭാഗത്തെ സീറ്റിൽ രണ്ടുപേർക്കും സാമൂഹിക അകലം പാലിച്ച്​ യാത്ര ചെയ്യാം. എന്നാൽ, ചെറിയ ടാക്​സികൾക്ക്​ രണ്ട്​ യാത്രക്കാരെ മാത്രമേ കയറ്റാൻ അനുവാദമുള്ളൂ. കുടുംബമായും സുഹൃത്തുക്കൾക്കൊപ്പവും സഞ്ചരിക്കുന്നവർക്ക്​ ഗുണം ചെയ്യുന്ന തീരുമാനമാണിത്​. ബുക്ക്​ ചെയ്​ത്​ ആറ്​ മിനിറ്റിനുള്ളിൽ ഹല ടാക്​സി എത്തുമെന്ന്​ സി.ഇ.ഒ ക്ലമൻസ്​ ദുഷെർറ്റർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.